Cricket
ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടി ആസ്‌ട്രേലിയ: തകർപ്പൻ ജയം
Cricket

ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടി ആസ്‌ട്രേലിയ: തകർപ്പൻ ജയം

Web Desk
|
4 Nov 2021 12:44 PM GMT

അഞ്ച് വിക്കറ്റുകളാണ് സാമ്പ വീഴ്ത്തിയത്. മറുപടി ബാറ്റിങിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ആസ്‌ട്രേലിയ 6.2 ഓവറിൽ ലക്ഷ്യം മറികടന്നു. ആസ്‌ട്രേലിയക്കായി ആരോൺ ഫിഞ്ച് (40) ഡേവിഡ് വാർണർ (18) മിച്ചൽ മാർഷ്(16) എന്നിവർ സ്‌കോർ ചെയ്തു.

ലോകകപ്പ് ടി20 മത്സരത്തിൽ ആദം സാമ്പയുടെ സ്പിൻ പന്തുകൾക്ക് മുന്നിൽ ബംഗ്ലാദേശ് കറങ്ങിവീണു. 15 ഓവറിൽ വെറും 73 റൺസിന് എല്ലാവരും ഡ്രസിങ് റൂമിലേക്ക് തിരിച്ചെത്തി. അഞ്ച് വിക്കറ്റുകളാണ് സാമ്പ വീഴ്ത്തിയത്. മറുപടി ബാറ്റിങിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ആസ്‌ട്രേലിയ 6.2 ഓവറിൽ ലക്ഷ്യം മറികടന്നു. ആസ്‌ട്രേലിയക്കായി ആരോൺ ഫിഞ്ച് (40) ഡേവിഡ് വാർണർ (18) മിച്ചൽ മാർഷ്(16) എന്നിവർ സ്‌കോർ ചെയ്തു.

ടോസ് നേടിയ ആസ്‌ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. ആസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിൽ ആസ്‌ട്രേലിയൻ ബൗളർമാർ പന്തെറിഞ്ഞു. ഒരു ഘട്ടത്തിലും ബംഗ്ലാദേശിനെ കളിയിലേക്ക് കൊണ്ടുവരാൻ ആസ്‌ട്രേലിയ അനുവദിച്ചില്ല. ടീം സ്‌കോറിൽ ഒരു റൺസ് എത്തിയപ്പോഴേക്ക് ആദ്യ വിക്കറ്റ്. പിന്നെ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു ഡ്രസിങ് റൂമിലേക്ക്.

രണ്ടക്കം കടന്നത് തന്നെ മൂന്ന് പേർ. അതിൽ 19 റൺസെടുത്ത ഷാമിം ഹുസൈനാണ് ടോപ് സ്‌കോറർ. നാല് പേരെ അക്കൗണ്ട് തുറക്കും മുമ്പെ പറഞ്ഞയച്ചു. നാല് ഓവറിൽ വെറും 19 റൺസ് വിട്ടുകൊടുത്തായിരുന്നു ആദം സാമ്പ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മിച്ചൽ സ്റ്റാർക്ക്, ഹേസിൽവുഡ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ലോകകപ്പ് ടി20യിൽ കളിച്ച അഞ്ച് മത്സരങ്ങളും ബംഗ്ലാദേശ് തോറ്റു. ഈ ഗ്രൂപ്പിൽ കളിച്ച നാലും ജയിച്ച ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.

ഇന്നത്തെ ജയത്തോടെ ആസ്‌ട്രേലിയക്ക് സെമി സാധ്യതകൾ സജീവമാക്കാനായി. കളിച്ച നാല് മത്സരങ്ങളിൽ മൂന്ന് ജയവുമായി ആറു പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്കും ആസ്‌ട്രേലിയക്കുമുള്ളത്. എന്നാൽ നെറ്റ്‌റൺറേറ്റിന്റെ ആനുകൂല്യം ആസ്‌ട്രേലിയക്കാണ്.

Similar Posts