Cricket
ആസ്‌ട്രേലിയക്ക് പണി കിട്ടുമോ? മികച്ച തുടക്കവുമായി ശ്രീലങ്ക, പിന്നെ പാളി
Cricket

ആസ്‌ട്രേലിയക്ക് പണി കിട്ടുമോ? മികച്ച തുടക്കവുമായി ശ്രീലങ്ക, പിന്നെ പാളി

Web Desk
|
16 Oct 2023 11:11 AM GMT

ടോസ് നേടിയ ലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ തന്നെ 125 റൺസിന്റെ കൂട്ട് കെട്ട് പിറന്നു

ലക്‌നൗ: കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ആസ്‌ട്രേലിയക്ക് പിടിച്ച് നിൽക്കണമെങ്കിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരം നിർണായകമാണ്. ഇന്ന് കൂടി തോറ്റാൽ പെട്ടിയും മടക്കി കാത്തിരിക്കാം. ശ്രീലങ്കയുടെ ബാറ്റിങ് നോക്കുകയാണെങ്കിൽ ആ വഴിക്കാണ് കാര്യങ്ങൾ നീങ്ങിയതെങ്കിലും പിന്നീട് പാളി.

ടോസ് നേടിയ ലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ തന്നെ 125 റൺസിന്റെ കൂട്ട് കെട്ട് പിറന്നു. അതും 21 ഓവറിനുള്ളിൽ.

സ്റ്റാർക്കും ഹേസിൽവുഡും അടങ്ങിയ ആസ്‌ട്രേലിയൻ ബൗളർമാരെ ലങ്കൻ ബാറ്റര്‍മാര്‍ നന്നായി തന്നെയാണ് വരവേറ്റത്. അടിക്കേണ്ട പന്തുകളിൽ അവർ റൺസ് കണ്ടെത്തി. ആദ്യ പവർപ്ലേ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു. ടീം സ്‌കോർ 125 ൽ നിൽക്കെയാണ് ലങ്കയ്ക്ക് ആദ്യ വിക്കറ്റ് വീണത്. അതിനിടയ്ക്ക് 61 റൺസ് പതുംനിസങ്കയുടെ ബാറ്റിൽ നിന്ന് വന്നിരുന്നു.

എട്ട് ബൗണ്ടറികളോടെയായിരുന്നു നിസങ്കയുടെ ഇന്നിങ്‌സ്. കമ്മിന്‍സ് ആണ് പതുംനിസങ്കയെ പുറത്താക്കിയത്. വ്യക്തിഗത സ്‌കോർ 78ൽ നിൽക്കെ മറ്റൊരു ഓപ്പണർ കുശാൽ പെരേരയും പുറത്ത്. അതോടെ കാര്യങ്ങൾ ആസ്‌ട്രേലിയയുടെ വഴിക്കായി. പിന്നീട് ഒമ്പത് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ കൂടി വീണു. അതോടെ ശ്രീലങ്ക നാലിന് 168 എന്ന നിലയിൽ എത്തി. പാറ്റ് കമ്മിൻസ്, ആദം സാമ്പ എന്നിവരാണ് രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയത്.

Similar Posts