Cricket
അതും സംഭവിച്ചു: ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയിൽ ബംഗ്ലാദേശിന് ഏകദിന പരമ്പര
Cricket

'അതും സംഭവിച്ചു': ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയിൽ ബംഗ്ലാദേശിന് ഏകദിന പരമ്പര

Web Desk
|
24 March 2022 2:22 AM GMT

മൂന്ന് ത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1നാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അതും അവരുടെ മണ്ണിൽ വെച്ചൊരു പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. മൂന്ന് ത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1നാണ് ബംഗ്ലാദേശ് നേടിയത്. സെഞ്ചൂറിയനിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. സ്‌കോർബോർഡ് ചുരുക്കത്തിൽ: ദക്ഷിണാഫ്രിക്ക; 37 ഓവറിൽ 154ന് എല്ലാവരും പുറത്ത്. ബംഗ്ലാദേശ്: 26.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 156.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് ബൗളർമാർ പ്രഹരിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ തസ്‌കിൻ അഹമ്മദാണ് ഡികോക്കും മില്ലറുമടങ്ങിയ ദക്ഷിണാഫ്രിക്കൻ നിരയെ വിറപ്പിച്ചത്. ഒമ്പത് ഓവറിൽ വെറും 35 റൺസ് വിട്ടുകൊടുത്തായിരുന്നു തസ്‌കിൻ അഹമ്മദിന്റെ മാസ്മരിക പ്രകടനം. ഷാക്കിബ് അൽ ഹസൻ രണ്ട് വിക്കറ്റ് വീഴ്ത്തി തസ്‌കിന് പിന്തുണകൊടുത്തു. 39 റൺസെടുത്ത ജാനേമൻ മലൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. ആറ് പേർക്ക് രണ്ടക്കം പോലും കാണാനായില്ല. ഡി കോക്ക് 12 റൺസെടുത്തു.

എന്നാൽ മറുപടി ബാറ്റിങിൽ ബംഗ്ലാദേശ് തകർത്ത് തന്ന തുടങ്ങി. ആദ്യ വിക്കറ്റ് വീഴുമ്പോൾ ബംഗ്ലാദേശ് സ്‌കേർ 127. നായകൻ തമീം ഇഖ്ബാൽ 87 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ ലിറ്റൺ ദാസ് 48 റൺസ് നേടി. ഇരുവരുടെയും ഓപ്പണിങ് കൂട്ടുകെട്ടാണ് ബംഗ്ലാദേശ് ബാറ്റിങിന്റെ അടിത്തറ. കേശവ് മാഹരാജ് ലിറ്റണെ മടക്കിയെങ്കിലും ഷാക്കിബ് അൽ ഹസൻ വിക്കറ്റ് വീഴ്ത്താതെ ടീമിന വിജയത്തിലെത്തിച്ചു. ഷാക്കിബ് 18 റൺസ് നേടി.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിലും ബംഗ്ലാദേശിനായിരുന്നു വിജയം. 38 റൺസിന്റെ ജയം സ്വന്തമാക്കിയെങ്കിലും രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക തിരിച്ചുവന്നു. ഇതോടെ മൂന്നാം ഏകദിനം നിർണായകമായി. ഇനി രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബംഗ്ലാദേശിനെതിരെ കളിക്കാനുള്ളത്. 'സേന' രാജ്യങ്ങളില്‍ ബംഗ്ലാദേശ് നേടുന്ന ആദ്യ പരമ്പര നേട്ടം കൂടിയണിത്.

Related Tags :
Similar Posts