ന്യൂസിലാൻഡിനെതിരെ ബംഗ്ലാദേശിന് ചരിത്ര വിജയം
|കിവീസ് മണ്ണിൽ ടീം നേടുന്ന ആദ്യവിജയം
കേപ്ടൗൺ: ബൗളർമാരുടെ മികവിൽ ന്യൂസിലാൻഡിനെതിരെ ചരിത്രവിജയം കുറിച്ച് ബംഗ്ലാദേശ്. കിവീസിനെതിരായ വലിയ വിജയമാണ് ടീം സ്വന്തമാക്കിയത്. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 31.4 ഓവറിൽ 98 റൺസിന് ഔൾഔട്ടായി. മറുപടി ബാറ്റിംഗിൽ 15.1 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ ഏഷ്യൻ ടീം ലക്ഷ്യം മറികടന്നു. ന്യൂസ്‌ലാൻഡ് മണ്ണിൽ ടീം നേടുന്ന ആദ്യവിജയം കൂടിയായിത്.
ബംഗ്ലാദേശിനായി തൻസിം ഹസൻ സാക്കിബ്, സൗമ്യ സർക്കാർ,ഷൊരിഫുൾ ഇസ്ലാം എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. നജുമുൽ ഹുസൈൻ ഷാന്റോ 51 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലാൻഡിന്റെ നാല് ബാറ്റ്‌സ്മാൻമാർ മാത്രമാണ് രണ്ടക്കംകണ്ടത്.
രചിൻ രവീന്ദ്ര എട്ട് റൺസെടുത്തും ക്യാപ്റ്റൻ ടോം ലാഥൻ 21 റൺസെടുത്തും പുറത്തായി. 26 റൺസ് നേടിയ വിൽ യംഗാണ് ടോപ് സ്‌കോറർ. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച കിവീസ് ഏകദിന പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. 14 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത പേസർ തൻസിം ഹസനാണ് മാൻഓഫ്ദിമാച്ച്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ വിൽ യംഗ് പരമ്പരയിലെ താരമായി.