Cricket
ഐപിഎല്‍ കാഴ്ചക്കാര്‍; ജയ് ഷാ ഹാപ്പിയാണ്
Cricket

ഐപിഎല്‍ കാഴ്ചക്കാര്‍; ജയ് ഷാ ഹാപ്പിയാണ്

Web Desk
|
30 Sep 2021 1:05 PM GMT

35 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 380 മില്യണ്‍ ടിവി കാഴ്ചക്കാരാണ് ഐപിഎല്‍ 2021 ന് ഉള്ളത്

ഐപിഎല്‍ ടിവിയിലൂടെ കാണുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. കോവിഡ് ഭീതിമൂലം നീട്ടിവെച്ച 2021 ഐപിഎല്ലിന്റെ രണ്ടാം ഘട്ടം യുഎഇയില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ജയ് ഷാ കാണികള്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

2021 മെയ് മാസത്തില്‍ ആരംഭിച്ച ഐപിഎല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. ഇന്ത്യയില്‍ രണ്ടാംഘട്ടം നടക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. രണ്ടുഘട്ടമായി ടൂര്‍ണമെന്റ് നടത്തിയിട്ടും കാഴ്ചക്കാരില്‍ താല്‍പര്യം കുറഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 35 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 380 മില്യണ്‍ ടിവി കാഴ്ചക്കാരാണ് ഐപിഎല്‍ 2021 ന് ഉള്ളത്. 2020 ലെ കാഴ്ചക്കാരില്‍ നിന്ന് 12 മില്യണിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

'2021 ഐപിഎല്ലിന്റെ കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചതില്‍ സന്തോഷമുണ്ട്. 35 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 380 മില്യണ്‍ ടിവി കാഴ്ചക്കാരാണ് ഐപിഎല്‍ 2021 ന് ഉള്ളത്. 2020 ലെ കാഴ്ചക്കാരില്‍ നിന്ന് 12 മില്യണിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി'. ജയ്ഷാ ട്വീറ്റ് ചെയ്തു.

അതേസമയം, ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനക്കാരായ ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ് ഉള്ളത്. പത്തു കളികളില്‍ നിന്ന് ചെന്നൈ 16 പോയിന്റ് നേടിയിട്ടുണ്ട്. പത്തു കളികളില്‍ നിന്ന് നാല് പോയിന്റാണ് ഹൈദരാബാദിന്റെ സമ്പാദ്യം.


Related Tags :
Similar Posts