'പെട്രോൾ ഒഴിച്ചാൽ ഓടുന്ന കാറുകളല്ല ഞങ്ങൾ': രൂക്ഷവിമർശവുമായി ബെൻ സ്റ്റോക്സ്
|ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിന്റെ ഏകദിനത്തില്‍ നിന്നുമുള്ള വിരമിക്കല്‍ പ്രഖ്യാപനം വന്നത്.
ലണ്ടന്‍: 31ാം വയസിൽ ഏകദിനത്തില്‍ നിന്ന് വിരമിക്കാനുള്ള സ്റ്റോക്ക്സിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ തിരക്കുള്ള ഷെഡ്യൂളാണ് താരത്തെ ഏകദിന ക്രിക്കറ്റ് മതിയാക്കാന്‍ പ്രേരിപ്പിച്ചതന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സാധൂകരിക്കുകയാണ് ബെന്‍സ്റ്റോക്സ്.
ക്രിക്കറ്റ് താരങ്ങളെ കാറുകളെപ്പോലെ പരിഗണിക്കരുതെന്നാണ് ബെന്‍സ്റ്റേക്സ് പറയുന്നത്. 'കുറച്ച് ഇന്ധനം നിറച്ചാല്‍ ഓടിക്കൊള്ളുമെന്ന് വിചാരിക്കുന്നത് ശരിയല്ല. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്ക് കാര്യങ്ങള്‍ കഠിനമാണ്. തുടര്‍ച്ചയായ മത്സരങ്ങള്‍മൂലം ക്ഷീണിതരാവുന്നു, സമ്മര്‍ദമുണ്ടാവുന്നു. കളിക്കാന്‍ കഴിയുന്നതിന്റെ പരമാവധി കളിക്കുകതന്നെ വേണം. പക്ഷേ, അതിന് സാധിക്കാത്തവിധമുള്ള കലണ്ടര്‍ ആണെങ്കിലോ? അത് നല്ല കാര്യമല്ല - സ്റ്റോക്സ് പറഞ്ഞു.
ഇത്രയും മത്സരങ്ങള്‍ കളിക്കുന്നതിന്റെ എല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. തിരക്കേറിയ ഷെഡ്യൂള്‍ ആണ്. രാജ്യത്തിന് വേണ്ടി കളിക്കാന്‍ ഇറങ്ങുന്ന ഓരോ മത്സരത്തിലും 100 ശതമാനം നല്‍കുക എന്നത് കളിക്കാരന്റെ ഉത്തരവാദിത്വമാണ് എന്നും സ്റ്റോക്ക്സ് ചൂണ്ടിക്കാണിച്ചു. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിന്റെ ഏകദിനത്തില്‍ നിന്നുമുള്ള വിരമിക്കല്‍ പ്രഖ്യാപനം വന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ബെൻസ്റ്റേക്സ് ഏകദിനം മതിയക്കിയത്. നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനാണ് സ്റ്റോക്സ്. ഐപിഎൽ ഉൾപ്പടെ വിവിധ ടൂർണമെന്റുകളിലും സ്റ്റോക്സ് കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ തിരക്കുള്ള ഷെഡ്യൂളിനെതിരെ നാസർ ഹുസൈൻ ഉൾപ്പെടെയുള്ള മുൻ താരങ്ങൾ രംഗത്ത് എത്തിയിരുന്നു.