Cricket
Bengaluru FC vs Kerala Blasters LIVE SCORE: BFC 1-1
Cricket

സൂപ്പർകപ്പ്: സമനിലയിൽ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ് പുറത്ത്; ബെംഗളൂരു സെമിയിൽ

Web Desk
|
16 April 2023 5:24 PM GMT

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പഞ്ചാബ് എഫ് സി ശ്രീനിധിയെ തോൽപ്പിച്ചതോടെ ബെംഗളൂരു സെമിയിലേക്ക് മുന്നേറി

കോഴിക്കോട്: ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഹീറോ സൂപ്പർകപ്പിലെ ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു മത്സരം സമനിലയിൽ അവസാനിച്ചു. നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ സമനില സെമിയിലേക്ക് എത്താൻ ടീമിനെ സഹായിച്ചില്ല. ബെംഗളൂരു എഫ് സി സെമി ഫൈനലിലേക്കും മുന്നേറി.

വലിയ വിവാദങ്ങൾക്ക് വഴിവെച്ച ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേ ഓഫ് മത്സരത്തിൽ നാടകീയ സംഭവങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് മറുപടി നൽകുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും ഗോൾ കണ്ടെത്താനും ബെംഗളൂരുവിനെ വീഴ്ത്താനും ബ്ലാസ്റ്റേഴ്‌സിനായില്ല.

ആക്രമിച്ചുകളിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് കളി ആരംഭിച്ചത്. വലതു വിങ്ങിലൂടെ സൗരവിന്റെ നേതൃത്വത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്‌സിനായെങ്കിലും ഒന്നും ലക്ഷ്യം കണാതെ വന്നതോടെ ഗോൾ അകലെതന്നെയായി. എന്നാൽ 32-ാം മിനിറ്റിൽ ബെംഗളൂരു എഫ് സി ലക്ഷ്യം കണ്ടു. റോയ് കൃഷ്ണയായിരുന്നു ബെഗളൂരുവിന്റെ രക്ഷകനായി അവതരിച്ചത്. ഗോൾ പിറന്നതോടെ ബെംഗളൂരുവിന്റെ ആത്മവിശ്വാസം ഇരട്ടിയായി. ബ്ലാസ്റ്റേഴ്‌സ് ഗോൾ മുഖത്ത് വീണ്ടും ഭീഷണി പരത്തിയെങ്കിലും ആദ്യപകുതി 1-0 ത്ത്ിൽ തന്നെ അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ തിരിച്ചടിക്കാമെന്ന് ആത്മവിശ്വാസത്തിൽ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ പന്തുതട്ടി. ദിമിയുടെ ഫ്രീകിക്ക് ഗോളാകുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ കരുതിയെങ്കിലും ബെംഗളൂരു ഗോളിക്ക് അതൊരു വെല്ലുവിളിയേ ആയിരുന്നില്ല. രണ്ടാം പകുതിയിൽ ടീമിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ഗോൾ എന്നത് അകലെതന്നെയായി. നിശുവിനും രാഹുലിനും ലഭിച്ച അവസരങ്ങൾ മുതലാക്കാനുമായില്. എന്നാൽ 76-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസ ഗോൾ സമ്മാനിച്ച് ദിമിത്രിയോസ് പ്രതീക്ഷയുടെ വെളിച്ചം കാണിച്ചു. മനോഹരമായ ഹെഡറിലൂടെയായിരുന്നു ആ ഗോൾ പിറന്നത്. പന്നീട് ഒരു ഗോൾ കണ്ടെത്താൻ ഇരു ടീമുകളും മത്സരിച്ചു കളിച്ചു. പക്ഷേ ഫലമുണ്ടായില്ല.

80-ാം മിനുട്ടിൽ വിബിന്റെ മികച്ച ഷോട്ട് ഗുർപ്രീത് തടഞ്ഞതും. തൊട്ടടുത്ത മിനിറ്റുകളിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ബെംഗ്‌ളൂരു ഗോളിയെ പരീക്ഷിച്ചു. എന്നാൽ വിജയ ഗോൾ മാത്രം മാത്രം വന്നില്ല. കളി സമനിലയിൽ അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പഞ്ചാബ് എഫ് സി ശ്രീനിധിയെ തോൽപ്പിച്ചതോടെ ബെംഗളൂരു സെമിയിലേക്ക് മുന്നേറി. ബെംഗളൂരു 5 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചപ്പോൾ ശ്രീനിധയും ബ്ലാസ്റ്റേഴ്‌സും നാലു പോയിന്റ് മാത്രമെ നേടിയുള്ളൂ

Similar Posts