ബയോ ബബിൾ ലംഘനം; അമ്പയർ മൈക്കൽ ഗഫിന് ഐസിസി വിലക്കേർപ്പെടുത്തി
|ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിൽ ഗഫ് ആയിരുന്നു കളി നിയന്ത്രിക്കേണ്ടിയിരുന്നത്
ബയോ ബബിൾ ലംഘനത്തെ തുടർന്ന് ആറ് ദിവസം ഇംഗ്ലീഷ് അമ്പയർ മൈക്കൽ ഗഫിന് ഐസിസി വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിൽ ഗഫ് ആയിരുന്നു കളി നിയന്ത്രിക്കേണ്ടിയിരുന്നത്. അനുവാദം വാങ്ങാതെ പുറത്തുള്ള ആളുകളെ ഗഫ് സന്ദർശിച്ചതാണ് ബയോ ബബിൾ ലംഘനമായത്. ട്വന്റി20 ലോകകപ്പിലെ ആദ്യ ബയോ ബബിൾ ലംഘനമാണ് ഇത്. ബയോ ബബിൾ ലംഘനത്തെ തുടർന്ന് ഞായറാഴ്ച നടന്ന ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിൽ ഗഫിന് പകരം ഇറാസ്മസാണ് ഓൺ ഫീൽഡ് അമ്പയറായത്.
ബയോ ബബിൾ ലംഘനത്തിന്റെ പേരിൽ ആറ് ദിവസം വിലക്ക് എന്നതിന് പുറമെ മറ്റ് നടപടികളും ഗഫിന് മേൽ വന്നേക്കാൻ സാധ്യതയുണ്ട്. ആറ് ദിവസത്തേക്ക് ഗഫിനെ ഐസൊലേറ്റ് ചെയ്യാൻ ബയോ സെക്യൂരിറ്റി അഡൈ്വസറി കമ്മറ്റി നിർദേശിച്ചു.
കളിക്കാർക്കും ഒഫീഷ്യലുകൾക്കും ഒരേ ബയോ ബബിൾ ചട്ടങ്ങൾ തന്നെയാണ് നിലവിലുള്ളത്. പ്രോട്ടോക്കോൾ ചട്ടങ്ങൾ ലംഘിച്ചാൽ കളിക്കാർക്കും ഒഫീഷ്യലുകൾക്കും നേരെയുള്ള അച്ചടക്ക നടപടികളും സമാനമാണ്. ഓൺ ഫീൽഡ് അമ്പയറിൽ നിന്നും ടിവി, ഫോർത്ത് അമ്പയർ എന്ന നിലയിലേക്ക് ഗാഫിനെ തരംതാഴ്ത്തിയേക്കും.