Cricket
പുറത്തായതിന്റെ കലിപ്പ് തീർത്തത് ബാറ്റിൽ ഇടിച്ച്, ചെറുവിരൽ ഒടിഞ്ഞു; കോൺവേക്ക് ഫൈനൽ നഷ്ടമാകും
Cricket

പുറത്തായതിന്റെ കലിപ്പ് തീർത്തത് ബാറ്റിൽ ഇടിച്ച്, ചെറുവിരൽ ഒടിഞ്ഞു; കോൺവേക്ക് ഫൈനൽ നഷ്ടമാകും

Web Desk
|
13 Nov 2021 2:09 AM GMT

എക്സ്റേയിൽ ചെറുവിരലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയതായി ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ പ്രസ്താവനയിൽ പറയുന്നു

ടി20 ലോകകപ്പിന്റെ ഫൈനലിന് മുന്നോടിയായി ന്യൂസിലാൻഡിന് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഡെവോൺ കോൺവേക്ക് പരിക്കേറ്റതോടെ ഫൈനലിൽ കളിക്കില്ല. സെമിയിൽ ഇംഗ്ലണ്ടിനെതിരെ പുറത്തായതിന്റെ നിരാശ പ്രകടിപ്പിക്കുമ്പോഴാണ് കോൺവേയുടെ വിരലിന് പരിക്കേറ്റത്. ട്രാക്കിന് പുറത്തേക്ക് ഇറങ്ങി കൂറ്റൻ ഷോട്ടിന് ശ്രമിക്കവെ കോൺവേയെ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതിന്റെ നിരാശയിൽ സ്വന്തം ബാറ്റിലേക്ക് കോൺവേ ഇടിച്ചു.

എക്സ്റേയിൽ ചെറുവിരലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയതായി ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ പ്രസ്താവനയിൽ പറയുന്നു. ഇംഗ്ലണ്ടിന് എതിരെ ന്യൂസിലാൻഡ് 167 റൺസ് ചെയ്സ് ചെയ്തപ്പോൾ 46 റൺസ് കണ്ടെത്താൻ കോൺവേയ്ക്ക് കഴിഞ്ഞിരുന്നു.

ഏറെ അഭിനിവേഷത്തോടെയാണ് കോൺവേ ടീമിന് വേണ്ടി കളിക്കുന്നത്. സംഭവിച്ച് പോയതിൽ മറ്റാരേക്കാളും നിരാശ കോൺവേയ്ക്കാണ്. അതിനാൽ ഞങ്ങളെല്ലാവരും അവന് ഒപ്പം നിൽക്കുകയാണ്, ന്യൂസിലാൻഡ് പരിശീലകൻ ഗാരി സ്റ്റെഡ് പറഞ്ഞു.

കോൺവേയ്ക്ക് പകരം ട്വന്റി20 ലോകകപ്പിലേക്കും ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലേക്കും മറ്റൊരു താരത്തെ വിളിക്കില്ല. എന്നാൽ ഇന്ത്യക്കെതിരായ ടെസ്റ്റിന്റെ സമയം പകരം താരത്തെ ആലോചിക്കും എന്നും ന്യൂസിലാൻഡിന്റെ മുഖ്യ പരിശീലകൻ വ്യക്തമാക്കി.

Similar Posts