Cricket
SachinBaby, Kerala, RanjiTrophy,

SachinBaby, Kerala, RanjiTrophy,

Cricket

രണ്ടു മുൻനിരക്കാർ പൂജ്യത്തിനും ഒരാൾ അഞ്ച് റൺസിനും പുറത്ത്; സച്ചിൻ ബേബിയുടെ സെഞ്ച്വറി മികവിൽ കർണാടകയ്‌ക്കെതിരെ കേരളത്തിന് 224 റൺസ്

Sports Desk
|
17 Jan 2023 1:39 PM GMT

വിക്കറ്റ് കീപ്പർ പൊന്നൻ രാഹുൽ, രോഹൻ പ്രേം, സൽമാൻ നിസാർ എന്നിവർ പൂജ്യത്തിന് പുറത്തായി

മുൻനിരക്കാരിൽ രണ്ടുപേർ പൂജ്യത്തിനും ഒരാൾ അഞ്ച് റൺസും നേടിയ രഞ്ജി ട്രോഫി മത്സരത്തിൽ കർണാടകയ്‌ക്കെതിരെ കേരളത്തിന് ആറു വിക്കറ്റ് നഷ്ടത്തിൽ 224 റൺസ്. നാലാമതിറങ്ങിയ സച്ചിൻ ബേബിയുടെ സെഞ്ച്വറിക്കരുത്തിലാണ് ടീം തരക്കേടില്ലാത്ത സ്‌കോർ നേടിയത്. 272 പന്തിൽ നിന്ന് ഒരു സിക്‌സും 12 ഫോറുമടക്കമായിരുന്നു സച്ചിന്റെ സെഞ്ച്വറി. അഞ്ചാമതിറങ്ങിയ വത്സൽ ഗോവിന്ദ് 116 പന്തിൽ നിന്ന് 46 റൺസുമായി മികച്ച പിന്തുണ നൽകി. നോട്ടൗട്ടായി നിലകൊളുന്ന ജലജ് സക്‌സേനയും (74 പന്തിൽ 31 റൺസ്), അക്ഷയ് ചന്ദ്രൻ (59 പന്തിൽ 17 റൺസ്) എന്നിവരാണ് ടീമിൽ നിന്ന് രണ്ടക്കം കണ്ട ഇതര ബാറ്റർമാർ.

വിക്കറ്റ് കീപ്പർ പൊന്നൻ രാഹുൽ, രോഹൻ പ്രേം, സൽമാൻ നിസാർ എന്നിവർ പൂജ്യത്തിന് പുറത്തായി. രോഹൻ കുന്നുമ്മൽ അഞ്ചു പന്തിൽ നിന്ന് അഞ്ച് റൺസാണ് നേടിയത്. എ.ഡി നിധീഷ്, ക്യാപ്റ്റൻ സിജോമോൻ ജോസഫ്, വൈശാഖ് ചന്ദ്രൻ എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത. മത്സരത്തിന്റെ ആദ്യ ദിവസത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

15 ഓവറിൽ 36 റൺസ് വിട്ടുനൽകി നാലു വിക്കറ്റ് വീഴ്ത്തിയ കൗഷികാണ് കർണാടകൻ ബൗളിംഗിൽ തിളങ്ങിയത്. വൈശാഖ് വിജയ് കുമാർ, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 15 ഓവർ എറിഞ്ഞ ഗോപാൽ 25 റൺസ് മാത്രമാണ് വിട്ടുനൽകിയത്. 1.67 ആണ് എകണോമി. തിരുവനന്തപുരം തുമ്പ സെൻറ് സേവേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

Century for Sachin Baby; Kerala scored 224 runs against Karnataka in the Ranji Trophy match

Similar Posts