Cricket
ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ; 2031 വരെയുള്ള ചാമ്പ്യൻഷിപ്പുകളുടെ വേദി പ്രഖ്യാപിച്ച് ഐസിസി
Cricket

ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ; 2031 വരെയുള്ള ചാമ്പ്യൻഷിപ്പുകളുടെ വേദി പ്രഖ്യാപിച്ച് ഐസിസി

Web Desk
|
16 Nov 2021 1:17 PM GMT

12 രാജ്യങ്ങൾക്കാണ് ടൂർണമെന്റുകൾ നടത്താൻ അവസരം ലഭിച്ചിരിക്കുന്നത്

വരാനിരിക്കുന്ന എട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റുകളുടെ വേദികൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. 2024 മുതൽ 2031 വരെ നടക്കുന്ന ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പുകളുടെ വേദികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫിയ്ക്ക് വേദിയാകുന്നത്. 12 രാജ്യങ്ങൾക്കാണ് ടൂർണമെന്റുകൾ നടത്താൻ അവസരം ലഭിച്ചിരിക്കുന്നത്. 2024-ൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടത്തും. 2025-ലെ ചാമ്പ്യൻസ് ട്രോഫിയാണ് പാകിസ്താനിൽ വെച്ച് നടത്തുക. ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാകിസ്താൻ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നത്. 2026-ലെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കും. തൊട്ടടുത്ത വർഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ദക്ഷിണാഫ്രിക്ക, സിംബാബെ, നമീബിയ എന്നീ രാജ്യങ്ങളിലായി നടക്കും.

2028-ലെ ട്വന്റി 20 ലോകകപ്പിന് ഓസ്ട്രേലിയയും ന്യൂസീലൻഡും വേദിയാകുമ്പോൾ 2029-ലെ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇന്ത്യ വേദിയൊരുക്കും. 2030-ൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഇംഗ്ലണ്ട്, അയർലൻഡ്, സ്‌കോട്ലൻഡ് എന്നീ രാജ്യങ്ങൾ വേദിയാകും. 2031-ൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശും ആതിഥേയത്വം വഹിക്കും.


The International Cricket Council (ICC) has announced the venues for the next eight international cricket tournaments. The venues for the 2024 to 2031 World Cricket Championships have been announced.

Similar Posts