Cricket
ചെന്നൈയെ എറിഞ്ഞിട്ട് ഹൈദരാബാദ്; 155 റൺസ് വിജയലക്ഷ്യം
Cricket

ചെന്നൈയെ എറിഞ്ഞിട്ട് ഹൈദരാബാദ്; 155 റൺസ് വിജയലക്ഷ്യം

Web Desk
|
9 April 2022 12:06 PM GMT

ഹൈദരാബാദിനായി വാഷിങ്ടൺ സുന്ദറും നടരാജനും രണ്ട് വിക്കറ്റ് നേടിയപ്പോൾ ഭുവനേശ്വർ കുമാറും മാർക്കോ ജാൻസനും ഓരോ വിക്കറ്റ് നേടി

മുംബൈ: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോർ.നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 154 റൺസ് എടുത്തു.തുടക്കം മുതൽ തകർന്നായിരുന്നു ചെന്നൈ ഇന്നിങ്‌സിന്റെ തുടക്കം.

സ്‌കോർ 25 ൽ എത്തി നിൽക്കെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.15 റൺസെടുത്ത റോബിൻ ഉത്തപ്പയെ വാഷിങ്ടൺ സുന്ദർ പവലിയനിലേക്ക് മടക്കി അയക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ മോയിൽ അലി നിലയുറപ്പിച്ച് നിന്നെങ്കിലും അതിനിടെ ഓപ്പണർ ഗെയ്ക്‌വാദിന്റെ വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമായി.

പിന്നീടെത്തിയ അമ്പാടി റായിഡുവിനേയും ചേർത്ത് മോയിൻ അലി സ്‌കോർ ഉയർത്തിയെങ്കിലും റൺറേറ്റ് വേണ്ട രീതിയിൽ ഉയർത്താൻ സാധിച്ചില്ല. സ്‌കോർ 98 എത്തി നിൽക്കെ റായിഡു പുറത്തായി. പിന്നീടെത്തിയ ദുബേയ്ക്കും ധോനിക്കും സ്‌കോർ ബോർഡിലേക്ക് വേണ്ടത്ര സംഭാവന ചെയ്യാൻ സാധിച്ചില്ല. ക്യാപ്റ്റൻ ജഡേജ അവസാന ഓവറുകളിൽ പൊരുതിയെങ്കിലും സ്‌കോർ 154 എത്തിക്കാനേ സാധിച്ചുള്ളൂ.

ഹൈദരാബാദിനായി വാഷിങ്ടൺ സുന്ദറും നടരാജനും രണ്ട് വിക്കറ്റ് നേടിയപ്പോൾ ഭുവനേശ്വർ കുമാറും മാർക്കോ ജാൻസനും ഓരോ വിക്കറ്റ് നേടി. 48 റൺസ് എടുത്ത മോയിൻ അലിയാണ് ചെന്നൈ നിരയിലെ ടോപ്‌സ്‌കോറർ.

Similar Posts