കൈ കൊടുത്ത് പുജാരയും റിസ്വാനും: ഏറ്റെടുത്ത് ആരാധകർ
|സസെക്സിന് വേണ്ടി കളിക്കുന്ന പുജാര തുടർച്ചയായി മൂന്നാം സെഞ്ച്വറി നേടിക്കഴിഞ്ഞു. ഡർഹാമിനെതിരായ മത്സരത്തിൽ പുജാര ഇരട്ടസെഞ്ച്വറിയാണ് കുറിച്ചത്.
ബര്‍മിങ്ഹാം: ഐ.പി.എൽ അരങ്ങുതകർക്കുമ്പോൾ ചേതേശ്വർ പുജാര കൗണ്ടിക്രിക്കറ്റിൽ തകർപ്പൻ ഫോമിലാണ്. സസെക്സിന് വേണ്ടി കളിക്കുന്ന പുജാര തുടർച്ചയായി മൂന്നാം സെഞ്ച്വറി നേടിക്കഴിഞ്ഞു. ഡർഹാമിനെതിരായ മത്സരത്തിൽ പുജാര ഇരട്ടസെഞ്ച്വറിയാണ് കുറിച്ചത്. 203 റൺസാണ് താരം നേടിയത്.
മത്സരത്തിൽ പുജാരയുടെ സെഞ്ച്വറിയോടൊപ്പം തന്നെ ആരാധകർ ആഘോഷിക്കുകയാണ് പാക് താരം റിസ്വാനുമൊത്തുള്ള കൂട്ടുകെട്ട്. അഞ്ചാമനായാണ് റിസ്വാൻ ബാറ്റ് ചെയ്യാനായി കളത്തിലെത്തിയത്. 350ന് അഞ്ച് എന്ന നിലയിലായിരുന്നു പൂജാരക്ക് കൂട്ടായി റിസ്വാൻ എത്തുമ്പോള്‍. 154 റൺസിന്റെ കൂട്ടുകെട്ട് ഈ സഖ്യം പടുത്തുയർത്തുകയും ചെയ്തു. മത്സരത്തിൽ 79 റൺസാണ് റിസ്വാന് നേടിയത്.
ഈ കൂട്ടുകെട്ടിൽ പിറന്ന ഒരോ റൺസിനെയും കയ്യടികളോടെയാണ് കാണികളും സ്വീകരിച്ചത്. സ്വപ്ന തുല്യമായ കൂട്ടുകെട്ടാണിതെന്നായിരുന്നു സമൂഹമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. ഒടുവിൽ റിസ്വാനാണ് ആദ്യം വീണത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം കൗണ്ടി ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചതോടെ നിരവധി പേർ ഷെയർ ചെയ്തു. ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
അതേസമയം ഇരട്ട സെഞ്ച്വറി നേടിയ പുജാരയുടെ മികവില്‍ സസ്സെക്സ് ഒന്നാം ഇന്നിങ്സില്‍ 538 റണ്‍സെടുത്തു. ഡര്ഹമിനെതിരേ 315 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാനും സസ്സെക്സിനായി. ഒന്നാം ഇന്നിങ്സില്‍ ഡര്‍ഹം 223 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.
Great knock so far, @iMRizwanPak. 🙌
— Sussex Cricket (@SussexCCC) April 30, 2022
5⃣0⃣ 🌟 pic.twitter.com/67YWE0eK6N
Summary-Pic Of Cheteshwar Pujara, Mohammad Rizwan Batting Together For Sussex Takes Twitter By Storm