'നാളെ ഞാന്‍ പാകിസ്താനിലേക്ക് പോവുകയാണ്, ആരുണ്ട് എന്റെ കൂടെ ? ' : ക്രിസ് ഗെയില്‍
|നിരവധി താരങ്ങളാണ് ക്രിസ് ഗെയിലിന്റെ ട്വീറ്റിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്
ന്യൂസിലന്‍ഡ് ടീം പാകിസ്താന് പരമ്പരയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പാകിസ്താന് ക്രിക്കറ്റിന് പിന്തുണയുമായി ക്രിസ് ഗെയില്‍. നാളെ ഞാന്‍ പാകിസ്താനിലേക്ക് പോവുകയാണ് ആരുണ്ട് എന്റെ കൂടെ ? , എന്ന് ക്രിസ് ഗെയില്‍ ട്വീറ്റ് ചെയ്തു. നിരവധി താരങ്ങളാണ് ക്രിസ് ഗെയിലിന്റെ ട്വീറ്റിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
I'm going to Pakistan tomorrow, who coming with me? 😉🙌🏿
— Chris Gayle (@henrygayle) September 18, 2021
അതേസമയം, ന്യൂസിലന്‍ഡ് പാകിസ്താന് പരമ്പരയില്‍ നിന്ന് പിന്മാറിയതിനെതിരെ വലിയ വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നത്. ടോസ് ഇടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു ന്യൂസിലന്‍ഡ് ടീമിന്റെ പിന്മാറ്റം.
ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ പാകിസ്താന് പര്യടനത്തിന് എത്തിയത്. മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പരയാണ് ന്യൂസിലന്‍ഡ് കളിക്കേണ്ടിയിരുന്നത്. റാവല്‍പിണ്ടിയിലും ലാഹോറിലുമായി സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയായിരുന്നു മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.