'ക്രിക്കറ്റ് തമാശ നിറഞ്ഞ ഇടപാടല്ലേ'; ബെൻ സ്‌റ്റോക്‌സിന്റെ രക്ഷപ്പെടലിനെ ട്രോളി മിഥാലി രാജ്
|സംഭവത്തിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും പ്രതികരണവുമായി രംഗത്തെത്തി.
സിഡ്‌നി: ആഷസിലെ സിഡ്‌നി ടെസ്റ്റിൽ പന്ത് വിക്കറ്റിൽ കൊണ്ടിട്ടും ബെയ്ൽ വീഴാത്ത സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക മിഥാലി രാജ്. ക്രിക്കറ്റ് ഒരു തമാശ നിറഞ്ഞ ഇടപാടല്ലേ എന്നാണ് ഇമോജി സഹിതം മിഥാലി ട്വിറ്ററിൽ കുറിച്ചത്. ഇതിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
ഓസീസിനെതിരെ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ് ബാറ്റു ചെയ്യുമ്പോഴായിരുന്നു സംഭവം. കാമറൂൺ ഗ്രീനിന്റെ 134 കിലോമീറ്റർ വേഗത്തിലെത്തിയ പന്താണ് വിക്കറ്റിൽ കൊണ്ടത്. മുമ്പിൽ കുത്തിയെത്തിയ പന്ത് ലീവ് ചെയ്യാനാണ് സ്റ്റോക്‌സ് ശ്രമിച്ചത്. എന്നാൽ പന്ത് ഓഫ് സ്റ്റംപിൽ കൊണ്ടു. എന്നാൽ ബെയ്ൽ ഇളകിയില്ല. നാലിന് 36 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഭാഗ്യം പന്തിന്റെ രൂപത്തിൽ സ്റ്റോക്‌സിനെ കാത്തത്.
Cricket is a funny business 😄#CricketTwitter pic.twitter.com/SO9RKtAVSO
— Mithali Raj (@M_Raj03) January 8, 2022
സംഭവത്തിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും പ്രതികരണവുമായി രംഗത്തെത്തി.
Should a law be introduced called 'hitting the stumps' after the ball has hit them but not dislodged the bails? What do you think guys? Let's be fair to bowlers! 😜😬😋@shanewarne#AshesTestpic.twitter.com/gSH2atTGRe
— Sachin Tendulkar (@sachin_rt) January 7, 2022
ബെയ്ൽ വീണില്ലെങ്കിൽ ഹിറ്റിങ് ദ സ്റ്റംപ്‌സ് എന്ന നിയമം ഉണ്ടാക്കിക്കൂടേ? നിങ്ങൾക്ക് എന്തു പറയാനുണ്ട്. ബൗളർമാരോട് നീതി കാണിക്കണം എന്നാണ് ഓസീസ് ബൌളിങ് ഇതിഹാസം ഷെയ്ന്‍ വോണിനെ ടാഗ് ചെയ്ത് സച്ചിൻ അഭിപ്രായപ്പെട്ടത്. നിരവധി പേരാണ് പരിഹാര നിർദേശവുമായി രംഗത്തെത്തിയത്. പാക് താരം റാഷിദ് ലത്തീഫ്, ഇന്ത്യൻ പേസർ ബാലാജി തുടങ്ങിയവരെല്ലാം തങ്ങളുടെ നിർദേശങ്ങൾ മുമ്പോട്ടു വച്ചു.