ഐപിഎൽ: കലാശപ്പോരിൽ ടോസ് ചെന്നൈക്ക്; ഗുജറാത്തിനെ ബാറ്റിങ്ങിനയച്ചു
|മത്സരത്തില്‍ ഇരു ടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്
അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ ബാറ്റിങ്ങിനയച്ചു. മഴ കാരണം കഴിഞ്ഞ ദിവസം നടക്കേണ്ട ഫൈനലാണ് ഇന്ന് അഹ്‌മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്നത്. എന്നാൽ മഴയ്ക്കുള്ള സാധ്യത ഇന്നും നിലനിൽക്കുന്നുണ്ട്. മത്സരത്തില്‍ ഇരു ടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീഷ പരിരാന.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗുജറാത്തിന് ചെന്നൈയുടെ ശക്തമായ ബാറ്റിങ് നിരയെയും ക്യാപ്റ്റൻ ധോണിയുടെ തന്ത്രങ്ങളെയും മറികടക്കാനാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റു നോക്കുന്നത്.എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് ഗുജറാത്ത് കാഴ്ച്ചവച്ചത്. ബാറ്റിങ് മികവിൽ ശുഭ്മാൻ ഗില്ലെന്ന ഒറ്റയാൾ പോരാളി നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ബാറ്റിങ് പോലെ ശക്തമാണ് ഗുജറാത്തിന്റെ ബൗളിങ് നിരയും. മുഹമ്മദ് ഷമിയും മോഹിത് ശർമയും റാഷിദ് ഖാനും ഗുജറാത്തിന് പ്രതീക്ഷയേകുന്നു. ഹർദിക് പാണ്ഡ്യയോ എം.എസ് ധോണിയോ? ഐ.പി.എൽ പതിനഞ്ചാം സീസണിൽ ആര് കപ്പുയർത്തുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.