Cricket
ഫിനിഷിങിൽ പാളി; ബാംഗ്ലൂരിനോട് ചെന്നൈക്ക് 13 റൺസിന്റെ തോൽവി
Cricket

ഫിനിഷിങിൽ പാളി; ബാംഗ്ലൂരിനോട് ചെന്നൈക്ക് 13 റൺസിന്റെ തോൽവി

Web Desk
|
4 May 2022 3:40 PM GMT

ഫിനിഷ് ചെയ്യുമെന്ന പ്രതീക്ഷിച്ച ജഡേജയും 3 റൺസുമായി മടങ്ങിയതോടെ എല്ലാ പ്രതീക്ഷയും ധോണിയിലേക്കായി പക്ഷേ രജത്തിന്റെ പന്തിൽ ഹേസൽവുഡിന് ക്യാച്ച് നൽകി രണ്ട് റൺസുമായി ധോണി മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷകൾ അവസാനിച്ചു.

ഐപിഎൽ 15-ാം സീസണിൽ ചെന്നൈ-ബാംഗ്ലൂര്‍ രണ്ടാം പോരിൽ ചെന്നൈക്ക് തോൽവി. ബാഗ്ലൂർ ഉയർത്തിയ 174 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയുടെ പോരാട്ടം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസിൽ അവസാനിച്ചു.

ഓപ്പണർമാരായ ഗെയ്ക്വാദും ഡെവൺ കോൺവേയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചതാണ് ചെന്നൈക്ക് വിനയായത്. ഗെയ്ക്‌വാദ് 23 പന്തിൽ 28 റൺസ് നേടി. കോൺവേ അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. 37 പന്തിൽ 56 റൺസ് നേടിയ കോൺവേയുടെ ഇന്നിങ്‌സിൽ 6 ഫോറുകളും 2 സിക്‌സറും അടങ്ങിയതായിരുന്നു.

റോബിൻ ഉത്തപ്പയും (1)യും അമ്പട്ടി റായിഡുവും (10) നിരാശപ്പെടുത്തി. മൊയീൻ അലി (34) പിടിച്ചുനിന്നെങ്കിലും ഫിനിഷിങിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഫിനിഷ് ചെയ്യുമെന്ന പ്രതീക്ഷിച്ച ജഡേജയും 3 റൺസുമായി മടങ്ങിയതോടെ എല്ലാ പ്രതീക്ഷയും ധോണിയിലേക്കായി പക്ഷേ ഹേസല്‍വുഡിന്‍റെ പന്തിൽ രജത്തിന് ക്യാച്ച് നൽകി രണ്ട് റൺസുമായി ധോണി മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷകൾ അവസാനിച്ചു. പിന്നെ വന്ന പ്രിട്ടോറിയസിനും (13), സിമ്രാജീത്ത് സിങിനും (2), മഹീഷ് തീക്ഷണയ്ക്കും (7) എത്തിച്ചേരാൻ സാധിക്കുവാന്നുതായിരുന്നില്ല ആ ലക്ഷ്യം.

ബാഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ മൂന്നും മാക്‌സ്വെൽ രണ്ടും ഷഹബാസ് അഹമ്മദ്, ഹേസൽവുഡ്, ഹസരങ്ക എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂരിന് കോഹ്ലിയും നായകൻ ഡുപ്ലെസിസും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർക്ക് ആ തുടക്കം മുതലാക്കാനായില്ല. പത്തിനടുത്ത് റൺ റേറ്റിൽ ബാറ്റ് ചെയ്തിരുന്ന ഇരുവരും ചെന്നൈ ബോളർമാരെ പവർ പ്ലേയിൽ നിലം തൊടീച്ചില്ല.

പക്ഷേ എട്ടാം ഓവറിൽ മൊയീൻ അലി 38 റൺസുമായി ഡുപ്ലെസിസിനെ മടക്കി. പിന്നാലെ വന്ന മാക്‌സ് വെൽ (3) ഒമ്പതാം ഓവറിൽ റണൗട്ടുമായി. ആ ഓവറിൽ തന്നെ കോഹ്ലിയേയും മൊയീൻ അലി മടക്കിയതോടെ ബാംഗ്ലൂരിന്റെ സ്‌കോറിങ് റേറ്റ് കുറഞ്ഞു. രജത്തിനെ കൂട്ടുപിടിച്ച് മഹിപാൽ ലോമറോർ അടിച്ചു കളിച്ചെങ്കിലും രജത് 21 റൺസുമായി പ്രിട്ടോറിയസിന് വിക്കറ്റ് നൽകി മടങ്ങിയതോടെ സ്‌കോർ വേഗം വീണ്ടും കുറഞ്ഞു. മഹിപാൽ 27 പന്തിൽ 42 റൺസ് നേടി. 19-ാം ഓവറിൽ തീക്ഷ്ണയാണ് മഹിപാലിനെ വീഴ്ത്തിയത്. ഹസരങ്ക നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. തീക്ഷ്ണയാണ് ആ വിക്കറ്റും വീഴ്ത്തിയത്. അതേ ഓവറിൽ തന്നെ അവസാന പന്തിൽ ഷഹബാസിനെയും (1) തീക്ഷ്ണ വീഴ്ത്തി.

അതുവരെ അക്ഷോഭ്യനായി നിന്നിരുന്ന ദിനേശ് കാർത്തിക്ക് അവസാന ഓവറിൽ ആഞ്ഞടിച്ചതോടെ ബാഗ്ലൂർ സ്‌കോർ 171 ൽ എത്തുകയായിരുന്നു. ദിനേശ് കാർത്തിക്ക് പുറത്താകാതെ 17 പന്തിൽ 26 റൺസ് നേടി.

ഈ സീസണിൽ ഇരു ടീമുകളും ആദ്യം മത്സരിച്ചപ്പോൾ ചെന്നൈയ്‌ക്കൊപ്പമായിരുന്നു വിജയം.


Related Tags :
Similar Posts