'ഡി കോക്കിന്റെ വിരമിക്കൽ പ്രഖ്യാപനം കേട്ട് ഞെട്ടി': തുറന്ന് പറഞ്ഞ് മുൻ ദക്ഷിണാഫ്രിക്കൻ താരം
|ഡി കോക്കിന്റെ വിരമിക്കൽ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം അൽവിരോ പീറ്റേഴ്സൺ. കൂടുതൽ കളിക്കാർ കൂടി ഡി കോക്കിന്റെ പാത പിന്തുടരാൻ സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു
ഇന്ത്യക്കെതിരെ പരമ്പരക്കിടെയാണ് ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്ക് ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതായി ഡി കോക്ക് പ്രഖ്യാപിച്ചത്. ക്രിക്കറ്റ് പ്രേമികളെയെല്ലാം അമ്പരപ്പിച്ച തീരുമാനമായിരുന്നു ഡി കോക്കിന്റേത്.
ഡി കോക്കിന്റെ വിരമിക്കൽ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം അൽവിരോ പീറ്റേഴ്സൺ. കൂടുതൽ കളിക്കാർ കൂടി ഡി കോക്കിന്റെ പാത പിന്തുടരാൻ സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
'സത്യം പറഞ്ഞാൽ, അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഞാൻ ഞെട്ടിപ്പോയി'- അല്‍വിരോ പീറ്റേഴ്സണ് പറഞ്ഞു. ഗ്രെയിം സ്മിത്തിന്റെ ഓപ്പണിംഗ് പങ്കാളിയായി ദക്ഷിണാഫ്രിക്കയ്ക്കൊപ്പം 36 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് പീറ്റേഴ്സണ്. അഞ്ച് സെഞ്ചുറികളും പീറ്റേഴ്സണിന്റെ പേരിലുണ്ട്.
29കാരനായ ക്വിന്റണ്‍ ഡി കോക്ക് കഴിഞ്ഞ ദിവസമാണ് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നാണ് വിരമിക്കലിനുള്ള കാരണമായി ഡി കോക്ക് പറഞ്ഞത്. 2014ലാണ് ഡി കോക്ക് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 54 ടെസ്റ്റുകളിൽ കളിച്ച താരം 38.82 ശരാശരിയിൽ 3,300 റൺസാണ് നേടി. നിലവിലെ ദക്ഷിണാഫ്രിക്കൻ ടീമിൽ ഡീൻ എൽഗാറിന് മാത്രമാണ് ഡി കോക്കിനേക്കാൾ കൂടുതൽ ടെസ്റ്റ് റൺസ് സമ്പാദ്യമുള്ളൂ.
' ഈ തീരുമാനം ഞാന്‍ പെട്ടെന്ന് എടുത്തതല്ല. വളരെയധികം ആലോചിച്ച ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. എന്റെ കുടുംബത്തിന്റെ ഭാവിയ്ക്ക് വേണ്ടിയാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. ഞാനും ഭാര്യയും കുഞ്ഞിനായി കാത്തിരിക്കുകയാണ്. എന്റെ കുടുംബത്തിന്റെ സുരക്ഷ്ക്കും വളര്‍ച്ചയ്ക്കും ഞാന്‍ പ്രാധാന്യം നല്കുന്നു. അവരോടൊപ്പം സമയം ചിലവിടാന്‍ ഞാനേറെ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഡി കോക്കിന്റെ പ്രതികരണം