Cricket
നാല് വിക്കറ്റുകള്‍ നഷ്ടമായി;ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് മോശം തുടക്കം
Cricket

നാല് വിക്കറ്റുകള്‍ നഷ്ടമായി;ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് മോശം തുടക്കം

Web Desk
|
22 Sep 2021 2:59 PM GMT

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്

ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് മോശം തുടക്കം. നാല് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിയില്‍ ശ്രേയസ് അയ്യര്‍ പരിക്കുമാറി തിരിച്ചെത്തി. കോവിഡ് ഭീഷണിയിലാണ് മത്സരം നടക്കുക. മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പേസ് ബൗളര്‍ ടി.നടരാജന് കോവിഡ് സ്ഥിരീകരിച്ചിരിരുന്നു. വിജയ് ശങ്കര്‍ ഉള്‍പ്പെടെയുള്ള ആറ് ടീമംഗങ്ങള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിട്ടുണ്ട്.

നിലവില്‍ പോയന്റ് പട്ടികയില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്താണ്. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഫോമും ആവേശ് ഖാന്റെ മികച്ച ബൗളിങ്ങും ശ്രേയസ്സ് അയ്യരുടെ തിരിച്ചുവരവുമെല്ലാം ഡല്‍ഹിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 12 പോയന്റുകളാണ് ടീമിനുള്ളത്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് ഇല്ലാതെയാണ് ഡല്‍ഹി കളിക്കുക. വോക്സിന് പകരം ഓസീസ് പേസ് ബൗളര്‍ ബെന്‍ ഡ്വാര്‍ഷ്യസിനെ ഡല്‍ഹി തട്ടകത്തിലെത്തിച്ചു.

മറുവശത്ത് സണ്‍റൈസേഴ്സ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് വില്യംസണും സംഘവും ഇതുവരെ നേടിയിരിക്കുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ടീം വിജയിക്കണം.

Similar Posts