ന്യൂസിലാൻഡിനൊരു ഐസിസി പുരസ്കാരം: ഡെവൻ കോൺവെയിലൂടെ...
|ജൂണിലെ മികച്ച താരമായി ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ. ഇതാദ്യമായാണ് ഒരു ന്യൂസിലാന്‍ഡ് താരം ഐസിസിയുടെ 'പ്ലെയര്‍ ഓഫ് ദ മന്ത്' ആകുന്നത്.
ജൂണിലെ മികച്ച താരമായി ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവണ്‍ കോണ്‍വെ.ഇതാദ്യമായാണ് ഒരു ന്യൂസിലാന്‍ഡ് താരം ഐസിസിയുടെ 'പ്ലെയര്‍ ഓഫ് ദ മന്ത്' ആകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിലുള്പ്പെടെയുള്ള കോണ്‍വെയുടെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ ഈ നേട്ടത്തിലെത്തിച്ചത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള ഇംഗ്ലണ്ട് പരമ്പരയിലും കോണ്‍വെ തകര്‍പ്പന്‍ ഫോമിലായിരുന്നു. ഇരട്ട സെഞ്ച്വറിയുള്‍പ്പെടെ നേടിയ കോണ്‍വെ പിന്നാലെ രണ്ട് അര്‍ധ സെഞ്ച്വറികളും നേടി(ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം ഉള്‍പ്പെടെയാണിത്). ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനത്തിന്റെ പേരില്‍ കെയില്‍ ജാമിയേഴ്സണെയായിരുന്നു മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത്.
വെസ്റ്റ് ഇന്‍ഡീസിലെ പ്രകടനമികവിന്റെ പേരില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കും പട്ടികയിലുണ്ടായിരുന്നുവെങ്കിലും കോണ്‍വെയെ തെരഞ്ഞെടുക്കുകയായിരുന്നു.
'ഈ അവാർഡ് നേടിയതിൽ സന്തോഷമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തിനാണ് അവാര്‍ഡ് എന്നത് കൂടുതല്‍ പ്രത്യേകത നൽകുന്നു'- കോൺവെ പറഞ്ഞു. ലോർഡ്സിൽ ഇരട്ട സെഞ്ച്വറി നേടിയത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, കൂടാതെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരായ വിജയത്തിന് സംഭാവന നൽകാനും കഴിഞ്ഞുവെന്നത് പിന്നീട് നോക്കുമ്പോ അഭിമാനിക്കാനുള്ള വക നല്‍കുന്നതാണെന്നും കോണ്‍വെ ചൂണ്ടിക്കാട്ടി.