ആദ്യം ബാറ്റ് ചെയ്ത സി.എസ്.കെ ജയിച്ചില്ലേ? കോച്ചിനോട് മുടന്തൻ ന്യായം ഒഴിവാക്കാൻ ഹർഭജൻ
![](/images/authorplaceholder.jpg?type=1&v=2)
ടോസ് നഷ്ടവും ബയോ ബബ്ൾ പ്രശ്‌നവും ടീമിന്റെ ആദ്യ മത്സരങ്ങളിലെ പരാജയ കാരണങ്ങളായി ബൗളിങ് കോച്ച് ഭരത് അരുൺ പറഞ്ഞിരുന്നു
ടി 20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്താകാൻ കാരണം മോശം പ്രകടനം മാത്രമാണെന്നും ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് ജയിച്ചില്ലേയെന്നും മുൻ ഇന്ത്യൻ താരം ഹർഭജൻസിങ്. ടോസ് നഷ്ടപ്പെട്ടതാണ് പ്രശ്‌നമായതെന്നും കിട്ടിയിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നെന്നും ബൗളിങ് കോച്ച് ഭരത് അരുൺ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു താരം. ടോസ് നഷ്ടവും ബയോ ബബ്ൾ പ്രശ്‌നവും ടീമിന്റെ ആദ്യ മത്സരങ്ങളിലെ പരാജയ കാരണങ്ങളായി അരുൺ പറഞ്ഞിരുന്നു.
കൊൽക്കത്തയെ തകർത്ത് ഐ.പി.എൽ കിരീടം നേടിയ സി.എസ്.കെ ആദ്യം ബാറ്റ് ചെയ്താണ് വിജയിച്ചതെന്നും അവർ 190 റൺസ് നേടിയെന്നും അതുപോലെ റൺസ് നേടിയാൽ ജയിക്കാമെന്നും ഹർഭജൻ പറഞ്ഞു. നമ്മുടെ ടീം നന്നായി കളിച്ചില്ലെന്ന വാസ്തവം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് സ്‌റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ ഫൈനലിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ സി.എസ്.കെ 192 റൺസ് നേടിയപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒമ്പത് വിക്കറ്റിന് 165 ൽ ഒതുക്കുകയായിരുന്നു. 27 റൺസിനായിരുന്നു സി.എസ്.കെയുടെ വിജയം.