Cricket
Musheer Khan falls short of double century; India B all out for 321 runs
Cricket

ഡബിൾ സെഞ്ച്വറിക്കരികെ മുഷീർ ഖാൻ വീണു; ഇന്ത്യ ബി 321 റൺസിന് ഔൾഔട്ട്

Sports Desk
|
6 Sep 2024 8:13 AM GMT

ദുലീപ് ട്രോഫിയിൽ അരങ്ങേറ്റ മത്സരംകളിച്ച മുഷീർ ഖാൻ 181 റൺസെടുത്ത് പുറത്തായി

അനന്തപൂർ/ബെംഗളൂരു: ദുലീപ് ട്രോഫി ടൂർണമെന്റിൽ മുഷീർ ഖാന്റെ സെഞ്ച്വറി മികവിൽ ഇന്ത്യ ബി ഒന്നാം ഇന്നിങ്‌സ് 321 റൺസിൽ ഔൾഔട്ടായി. ആദ്യദിനം സെഞ്ച്വറി തികച്ച മുഷീർ രണ്ടാംദിനം ഡബിൾസെഞ്ചറിക്കരികെ(181) വീണു. നവദീപ് സെയിനി (56) അർധസെഞ്ച്വറിയുമായി മികച്ച പിന്തുണ നൽകി. ഇന്ത്യ എ ക്കെതിരെ 94-7 എന്ന സ്‌കോറിൽ രണ്ടാം ദിനം ക്രീസിൽ ഒത്തുചേർന്ന മുഷീർ-സെയ്‌നി സഖ്യം മികച്ച ഫോമിൽബാറ്റുവീശി. ഇതോടെ സ്‌കോർ 300 കടന്നു.

മറ്റൊരു മത്സരത്തിൽ ഋതുരാജ് ഗെയിക്‌വാദ്‌ നയിക്കുന്ന ഇന്ത്യ സിക്കെതിരെ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി രണ്ടാം ഇന്നിങ്‌സിൽ 52 റൺസ് ലീഡുമായി മുന്നേറുകയാണ്.ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 164 റൺസിന് മറുപടിയായി ഇന്ത്യ സി 168 റൺസിന് ഓൾ ഔട്ടായി.

ക്യാപ്റ്റൻ ഋതുരാജ് ഗെയിക്‌വാദ്‌ (5) സായ് സുദർശൻ (7) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ 72 റൺസ് നേടിയ ബാബാ ഇന്ദ്രജിത്തും 34 റൺസെടുത്ത അഭിഷേക് പോറലുമാണ് ഇന്ത്യ സിക്കായി പൊരുതിയത്. ഇന്ത്യ ഡിക്കായി ഹർഷിത് റാണ നാലുവിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഡി ഒടുവിൽ വിവരം ലഭിക്കുമ്പോൾ 63-2 എന്ന നിലയിലാണ്. ശ്രേയസ് അയ്യർ (27),ദേവ്ദത്ത് പടിക്കൽ (14) ആണ് ക്രീസിൽ

Similar Posts