Cricket
dean elgar
Cricket

എൽഗറിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്ക് 11 റൺസ് ലീഡ്

Web Desk
|
27 Dec 2023 4:24 PM GMT

സെഞ്ചൂറിയൻ: ഇന്ത്യക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കക്ക് 11 റൺസ് ലീഡ്. പുറത്താകാതെ 140 റൺസെടുത്ത ഓപണർ ഡീൻ എൽഗറിന്റെ ബാറ്റിങ് കരുത്തിലാണ് ആതിഥേയരുടെ മുന്നേറ്റം.

രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 256 റൺസാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം. ഡേവിഡ് ബെഡിൻങാം (56 റൺസ്), ടോണി ദെ സോർസി (28), ഐദൻ മർക്രം (5), കീഗൻ പീറ്റേഴ്സൻ (2), കെയിൽ വെരെയ്ൻ (4) എന്നിവരാണ് പുറത്തായ ബാറ്റർമാർ. 3 റൺസുമായി മാർകോ ജാൻസെനാണ് എൽഗറിന്റെ കൂടെ ക്രീസിലുള്ളത്.

ഇന്ത്യക്കായി ബുംറയും സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണക്കാണ് ഒരു വിക്കറ്റ്.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 245 റൺസിന് പുറത്തായിരുന്നു. 101 റൺസെടുത്ത കെ.എൽ രാഹുലാണ് ടോപ് സ്കോറർ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ റബാദയാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ മുനയൊടിച്ചത്. നന്ദ്രെ ബർഗർ മൂന്ന് വിക്കറ്റ് വീഴ്ത്തി. വെളിച്ചക്കുറവിനെ തുടർന്ന് രണ്ടാംദിനം നേരത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.

Similar Posts