ജോസ് ബട്ട്‌ലറും ലീച്ചും ടീമില്‍: വീണ്ടും ടീം മാറ്റി ഇംഗ്ലണ്ട്
|ഓവലിലെ തോൽവിക്ക് പിന്നാലെ ടീം മാറ്റി ഇംഗ്ലണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്‌ലറേയും ജാക്ക് ലീച്ചിനെയും 16 അംഗ ടീമിൽ ഉൾപ്പെടുത്തി
ഓവലിലെ തോൽവിക്ക് പിന്നാലെ ടീം മാറ്റി ഇംഗ്ലണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്‌ലറേയും ജാക്ക് ലീച്ചിനെയും 16 അംഗ ടീമിൽ ഉൾപ്പെടുത്തി. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധിയിലായതിനാൽ ജോസ് ബട്ട്‌ലർക്ക് ഓവൽ ടെസ്റ്റ് നഷ്ടമായിരുന്നു. ജാക്ക് ലീച്ച് ഇംഗ്ലണ്ടിന്റെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിൽ ഇടം നേടിയിരുന്നു.
എന്നാല്‍ പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നില്ല. തുടർന്ന് കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നതിന് വേണ്ടി താരത്തെ വിട്ടുകൊടുക്കുകയായിരുന്നു. സ്പിൻ ബൗളർ കൂടിയായ ജാക്ക് ലീച്ചിന്റെ തിരിച്ചുവരവ് ഒരു പക്ഷേ മുഈൻ അലിയുടെ സ്ഥാനം നഷ്ടപ്പെടുത്തിയേക്കും. ഓവൽ ടെസ്റ്റിൽ മുഈൻ അലിക്ക് കാര്യമായ സംഭാവന നൽകനായിരുന്നില്ല.
അല്ലെങ്കിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാനാണ് തീരുമാനമെങ്കിൽ രണ്ട് പേർക്കും അവസരം ലഭിക്കും. അതേസമയം ജോസ് ബട്ട്‌ലർക്ക് പകരമായി ടീമിൽ ഇടം നേടിയിരുന്ന സാംബില്ലിങ്‌സിനെ ഇംഗ്ലണ്ട് ക്യാമ്പിൽ നിന്ന് റിലീസ് ചെയ്തു.
ടീം ഇങ്ങനെ; ജോ റൂട്ട്(നായകൻ) മുഈൻ അലി, ജയിംസ് ആൻഡേഴ്‌സൺ, ബെയര്‍സ്റ്റോ, റോർറി ബേർൺസ്, ജോസ് ബട്ട്‌ലർ, സാംകറൺ, ഹസീബ് ഹമീദ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഡേവിഡ് മലാൻ, ക്രൈഡ് ഓവർടൺ, ഒല്ലിപോപ്പ്, ഒല്ലി റോബിൻസൺ, ക്രിസ് വോക്‌സ്, മാർക്ക് വുഡ്
ഈ മാസം 10ന് മാഞ്ചസ്റ്ററിലണ് പരമ്പരയിലെ അവസാന ടെസ്റ്റ്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലണ്. ആദ്യ ടെസ്റ്റ് മഴയെടുത്തതിനാൽ സമനിലയിൽ കലാശിക്കുകയായിരുന്നു.