Cricket
 ആസ്വദിക്കൂ... ഒന്നും തെളിയിക്കണ്ട. നിനക്ക് കഴിയുമെങ്കിൽ 50 ശതമാനം അച്ഛനെ പോലെയാകുക; അർജുൻ ടെണ്ടുൽക്കറോട് കപിൽ ദേവ്
Cricket

' ആസ്വദിക്കൂ... ഒന്നും തെളിയിക്കണ്ട. 'നിനക്ക് കഴിയുമെങ്കിൽ 50 ശതമാനം അച്ഛനെ പോലെയാകുക'; അർജുൻ ടെണ്ടുൽക്കറോട് കപിൽ ദേവ്

ഇജാസ് ബി.പി
|
5 Jun 2022 4:33 AM GMT

'ബാറ്റിങ് ഇതിഹാസം ഡോൺബ്രാഡ്മാനെ കുറിച്ച് ഒരു കാര്യം പറയട്ടെ. സമ്മർദം താങ്ങാനാകാതെ അദ്ദേഹത്തിന്റെ മകൻ ബ്രാഡ്മാനെന്ന സർനൈം തന്നെ മാറ്റി. കാരണം എല്ലാവരും അദ്ദേഹം ബ്രാഡ്മാനെ പോലെയാകുമെന്ന് പ്രതീക്ഷിക്കുകയായിരുന്നു'

അർജുൻ ടെണ്ടുൽക്കറെ ജനങ്ങൾ വെറുതെ വിടണമെന്നും സച്ചിന്റെ മകനെന്നത് ഒരേസമയം ഗുണവും ദോഷവുമാണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ്. അദ്ദേഹത്തെ സ്വന്തം ശൈലിയിൽ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ഒരു പയ്യൻ മാത്രമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 'അൺ കട്ട്' യൂട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയനായകൻ തന്റെ അഭിപ്രായം പറഞ്ഞത്.


''എന്തിനാണ് നിങ്ങൾ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കറുടെ മകനായത് കൊണ്ടാണല്ലോ നിങ്ങൾ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത്. അദ്ദേഹത്തെ സച്ചിനുമായി താരതമ്യം ചെയ്യരുത്. അദ്ദേഹം സ്വന്തം നിലയിൽ ക്രിക്കറ്റ് കളിക്കട്ടെ. ബാറ്റിങ് ഇതിഹാസം ഡോൺബ്രാഡ്മാനെ കുറിച്ച് ഒരു കാര്യം പറയട്ടെ. സമ്മർദം താങ്ങാനാകാതെ അദ്ദേഹത്തിന്റെ മകൻ ബ്രാഡ്മാനെന്ന സർനൈം തന്നെ മാറ്റി. കാരണം എല്ലാവരും അദ്ദേഹം ബ്രാഡ്മാനെ പോലെയാകുമെന്ന് പ്രതീക്ഷിക്കുകയായിരുന്നു' കപിൽ ദേവ് ചൂണ്ടിക്കാട്ടി. സച്ചിനെ മഹാതാരത്തെ പോലെയാകാൻ അദ്ദേഹത്തോട് പറയാൻ നാം ആരാണെന്നും അദ്ദേഹം ചോദിച്ചു.



'നിങ്ങൾ സ്വയം ആസ്വദിക്കൂ... ഒന്നും തെളിയിക്കണ്ട. കഴിയുമെങ്കിൽ 50 ശതമാനം അച്ഛനെ പോലെയാകൂ' സമ്മർദ്ദത്തെ എങ്ങനെ നേരിടണമെന്ന് അർജുനെ കപിൽദേവ് ഉപദേശിച്ചു. 30 ലക്ഷം രൂപ മുടക്കി ഐപിഎല്ലിൽ മുംബൈ ഇൻഡ്യൻസാണ് അർജുനെ ടീമിലെടുത്തിരിക്കുന്നത്. എന്നാൽ 22 കാരനായ താരത്തിന് ഇതുവരെ ടൂർണമെൻറി ൽ അരങ്ങേറാൻ അവസരം കിട്ടിയിട്ടില്ല. ഇടം കൈയ്യൻ ഫാസ്റ്റ് ബോളറായാണ് അർജുൻ ടീമിലെത്തിയത്. മൂന്നു വർഷമാണ് കരാർ കാലാവധി.






'Enjoy ... Don't prove anything. If you can, at least 50 percent be like Dad '; Kapil Dev to Arjun Tendulkar

Similar Posts