Cricket
Hashim Amla, South African

ഹാഷിം അംല

Cricket

കൗണ്ടി ക്രിക്കറ്റും മതിയാക്കി: എല്ലാഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഹാഷിം അംല

Web Desk
|
18 Jan 2023 2:48 PM GMT

അന്താരാഷ്ട്ര ക്രിക്കറ്റ് നേരത്തെ മതിയാക്കിയ അംല കൗണ്ടി ക്രിക്കറ്റിൽ സജീവമായിരുന്നു.

ജൊഹന്നാസ്ബർഗ്: അന്താരാഷ്ട്ര ക്രിക്കറ്റ് ഏറെ ആഘോഷിച്ച ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് നേരത്തെ മതിയാക്കിയ അംല കൗണ്ടി ക്രിക്കറ്റിൽ സജീവമായിരുന്നു. കൗണ്ടി ക്രിക്കറ്റിന് കൂടിയാണ് ഇപ്പോള്‍ കർട്ടനിടുന്നത്. കൗണ്ടി ക്രിക്കറ്റിൽ സറെക്ക് വേണ്ടിയിരുന്നു താരം ബാറ്റേന്തിയിരുന്നത്.

കഴിഞ്ഞ സീസണിൽ സറെയേ ചാമ്പ്യന്മാരാക്കുന്നിൽ അംല ബാറ്റ്‌കൊണ്ട് സംഭാവന നൽകിയിരുന്നു. എന്നാൽ ഒരിക്കൽ കൂടി ടീമിന്റെ ഭാഗമാകാനില്ലെന്ന് അംല വ്യക്തമാക്കിതോടെ 39 വയസാകുന്ന താരത്തിന്റെ കരിയറിന് പരിപൂർണ വിരാമം. രണ്ട് ദശാബ്ദം നീണ്ടുനിന്ന കരിയറായിരുന്നു അംലയുടെത്. സെഞ്ച്വറി വേഗത്തിലും റൺസിലും മുന്നിൽ അംലയുണ്ടായിരുന്നു ഇന്ത്യൻ നായകൻ കോഹ്ലിയുമായുള്ള സെഞ്ച്വറി വേഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ടെസ്റ്റ് ബാറ്ററുടെതാണ് താരത്തിന്റെ ശൈലിയെങ്കിലും ഏകദിനത്തിലും ടി20യിലും അംല റൺസ് കണ്ടെത്തി വിമർശകരെ മൂലക്കിരുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റിൽ ട്രിപ്പിൽ സെഞ്ച്വറി നേടിയ ഒരേയൊരു ബാറ്ററാണ് അംല. 2012ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആ സ്വപ്‌ന നേട്ടം. ഏകദിനത്തിൽ 27 സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. ഏറ്റവും വേഗത്തില്‍ 25 ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരമാണ് അംല. എല്ലാ പ്രൊഫഷണല്‍ ഫോര്‍മാറ്റിലുമായി 34104 റണ്‍സ് അംല നേടിയിട്ടുണ്ട്. ഇതില്‍ 18672 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലാണ്.

അതേസമയം ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്‍റെ ബാറ്റിംഗ് കോച്ചായി അംല എത്താനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി കളിച്ചിട്ടുണ്ട്.

Related Tags :
Similar Posts