'ഇത്രയും അവസരം ലഭിച്ചാല്‍ വാലറ്റക്കാര്‍ പോലും ഒരിക്കലെങ്കിലും അര്‍ധ സെഞ്ചുറി നേടും': രഹാനയ്ക്കെതിരെ മുൻ ഇന്ത്യൻ ഫാസ്റ്റ്ബൗളർ
|ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ രഹാനയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ട്വീറ്റ് ചെയ്ത ജോണ്‍സ് എന്ന ആരാധകന് മറുപടി നല്‍കുകയായിരുന്നു ഗണേഷ്.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അജിങ്ക്യ രഹാനെയ്ക്കു സ്ഥാനം നല്‍കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പേസ് ബൗളര്‍ ദൊഡ്ഡ ഗണേഷ്. 15–20 മത്സരങ്ങളിൽ അവസരം ലഭിച്ചാൽ വാലറ്റക്കാർ പോലും ഒരിക്കലെങ്കിലും അർധ സെഞ്ചുറി നേടുമെന്നും ഇതുവരെയുള്ളതൊക്കെത്തന്നെ ധാരാളമാണെന്നും ഗണേഷ് ട്വിറ്ററിൽ കുറിച്ചു.
ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ രഹാനയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ട്വീറ്റ് ചെയ്ത ജോണ്‍സ് എന്ന ആരാധകന് മറുപടി നല്‍കുകയായിരുന്നു ഗണേഷ്.
പ്രതിഭാശാലിയായ കളിക്കാരനാണ് രഹാനയെന്നും . ഇതിന് മുമ്പ് ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നുമായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. രണ്ട് വർഷമായി മോശം പ്രകടനം തുടരുന്ന രഹാനെ അവസാന 29 ഇന്നിംഗ്സുകളിൽ വെറും 683 റൺസാണ് നേടിയത്.
ഇതില്‍ രണ്ട് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും മാത്രമെങ്കില്‍ ബാറ്റിംഗ് ശരാശരി 24.4. കാണ്‍പൂരില്‍ രണ്ടിന്നിംഗ്സിലും പരാജയപ്പെട്ട രഹാനെ അടുത്ത മത്സരത്തിൽ വിരാട് കോലി തിരിച്ചെത്തുമ്പോൾ ടീമിലുണ്ടാകുമോയെന്ന് സംശയമുണ്ടായിരുന്നു. അതിനിടെയിലാണ് രഹാനയെ പിന്തുണച്ച് ദ്രാവിഡ് രംഗത്ത് എത്തുന്നത്.
രഹാനെയുടെ നിലവിലെ ഫോം ആലോചിച്ച് ആരും ആശങ്കപ്പെടേണ്ട. തീര്‍ച്ചയായും അവനും നിങ്ങളും കൂടുതല്‍ റണ്‍സ് നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവും. പ്രതിഭാശാലിയായ താരമാണവന്‍. ഇതിന് മുമ്പ് ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിഭയും അനുഭവസമ്പത്തുമുള്ള രഹാനെയ്ക്ക് ഒരു ഇന്നിങ്സുകൊണ്ട് തിരിച്ചുവരാന്‍ സാധിക്കും. അത് അവനും ഞങ്ങള്‍ക്കുമറിയാം'- ദ്രാവിഡ് പറഞ്ഞിരുന്നു.
Even a tail ender can get a 50 once in 15-20 innings. Enough is enough 🙏🏻 https://t.co/a75WW2qsvY
— ದೊಡ್ಡ ಗಣೇಶ್ | Dodda Ganesh (@doddaganesha) November 29, 2021