Cricket
ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ക്യാച്ചിലൂടെ തിളങ്ങി സ്മൃതി മന്ദാന; ആഘോഷമാക്കി ആരാധകര്‍, വീഡിയോ
Cricket

ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ക്യാച്ചിലൂടെ തിളങ്ങി സ്മൃതി മന്ദാന; ആഘോഷമാക്കി ആരാധകര്‍, വീഡിയോ

Web Desk
|
4 July 2021 1:26 PM GMT

മത്സരത്തില്‍ ഇംഗ്ലണ്ടിനെ ചെറിയ സ്കോറില്‍ ഒതുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും മന്ദാനയുടെ ഈ ക്യാച്ചാണ്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിത ടീമിന് ആശ്വാസ ജയം ലഭിച്ചിരിക്കുകയാണ്. 2-1ന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. പരമ്പര ഇംഗ്ലണ്ടിനാണെങ്കിലും അവസാന ഏകദിനത്തില്‍ ഇന്ത്യയുടെ സ്മൃതി മന്ദാന എടുത്ത ക്യാച്ചാണ് ആരാധകരുടെ ചര്‍ച്ചാ വിഷയം. മത്സരത്തില്‍ ഇംഗ്ലണ്ടിനെ ചെറിയ സ്കോറില്‍ ഒതുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും മന്ദാനയുടെ ഈ ക്യാച്ചാണ്.

നാട്ടലീ സൈവറെ പുറത്താക്കാനാണ് മന്ദാനയുടെ തകര്‍പ്പന്‍ ഡൈവിങ് ക്യാച്ച്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്‍റെ മുപ്പത്തിയെട്ടാം ഓവറില്‍ ദീപ്തി ശര്‍മയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിന് ഇടയിലാണ് നാട്ടലി സൈവറെ മന്ദാന കൈക്കുള്ളിലാക്കിയത്.

59 പന്തില്‍ നിന്ന് 49 റണ്‍സ് നേടി നില്‍ക്കെയാണ് സൈവറെ മന്ദാന വീഴ്ത്തിയത്. സൈവറെ പുറത്താക്കിയതോടെ ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലേക്ക് എത്തുന്നതില്‍ നിന്ന് തടയാന്‍ ഇന്ത്യക്കായി. 47 ഓവറില്‍ 219 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. മൂന്ന് പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റിന് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു.

Similar Posts