Entertainment
തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ച് സൽമാൻഖാൻ ആരാധാകർ: ഇടപെട്ട് താരം
Entertainment

തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ച് സൽമാൻഖാൻ ആരാധാകർ: ഇടപെട്ട് താരം

Web Desk
|
28 Nov 2021 12:20 PM GMT

പ്രിയതാരത്തിന്‍റെ ഇന്‍ട്രോ സീനിലും ഫൈറ്റ് സീനുകളിലുമൊക്കെ തിയറ്ററുകള്‍ക്കുള്ളില്‍ പടക്കം കത്തിച്ചും എറിഞ്ഞുമൊക്കെയായിരുന്നു ആരാധകരുടെ അപായകരമായ 'ആഘോഷം'.

ഏറെ നാളുകൾക്ക് ശേഷം തിയേറ്ററിലെത്തിയ സൽമാൻ ഖാൻ ചിത്രം ആന്റിം: ദ ഫൈനൽ ട്രൂത്തിനെ 'ആഘോഷപൂർവം' വരവേറ്റ് ആരാധകർ. പ്രിയതാരത്തിന്‍റെ ഇന്‍ട്രോ സീനിലും ഫൈറ്റ് സീനുകളിലുമൊക്കെ തിയറ്ററുകള്‍ക്കുള്ളില്‍ പടക്കം കത്തിച്ചും എറിഞ്ഞുമൊക്കെയായിരുന്നു ആരാധകരുടെ അപായകരമായ 'ആഘോഷം'. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇതിനെതിരെയുള്ള ബോധവല്‍ക്കരണവുമായി സല്‍മാന്‍ ഖാന്‍ തന്നെ രംഗത്തെത്തി.

ജീവന് ഭീഷണിയുള്ള ഇത്തരം ആഘോഷങ്ങളില്‍ നിന്ന് ദയവ് ചെയ്ത് ഒഴിഞ്ഞ് നില്‍ക്കണമെന്ന് ആരാധകരോട് താരം അഭ്യര്‍ഥിച്ചു. ഇത്തരത്തിലുള്ള ആഘോഷത്തിന്റെ വീഡിയോ സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആവശ്യം. പടക്കങ്ങളുമായി വരുന്നവരെ തിയേറ്ററിനുള്ളില്‍ കയറ്റരുതെന്നും പരിശോധന കര്‍ശനമാക്കണമെന്നും കടുത്ത നടപടിയെടുക്കണമെന്നും അദ്ദേഹം തിയേറ്റര്‍ ഉടമകളോട് ആവശ്യപ്പെടുന്നു.

കൊവിഡ് ഇടവേളയ്ക്കു ശേഷം സല്‍മാന്‍ ഖാന്‍റേതായി തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണ് അന്തിം: ദ് ഫൈനല്‍ ട്രൂത്ത്. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുമ്മത്. രാജ്‍വീര്‍ സിംഗ് എന്ന പഞ്ചാബി പൊലീസ് ഓഫീസര്‍ ആണ് സല്‍മാന്‍റെ കഥാപാത്രം. തന്‍റെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഭൂമാഫിയയെയും ഗുണ്ടാസംഘങ്ങളെയും തുരത്തുകയാണ് സല്‍മാന്‍ കഥാപാത്രത്തിന്‍റെ ദൗത്യം.

Similar Posts