സഞ്ജുവിനെ ഏറ്റെടുത്ത് ആരാധകർ: പരിശീലനം ഉഷാറാക്കി രാജസ്ഥാൻ റോയൽസ്
|ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ്ങ് സ്റ്റേഡിയത്തിലാണ് ഇത്തവണ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുക.
ജയ്പൂര്‍: ഐ.പി.എൽ സീസണു മുന്നോടിയായി നെറ്റ്സിൽ പരിശീലനം കൊഴുപ്പിച്ച് രാജസ്ഥാൻ റോയൽസ്. ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ്ങ് സ്റ്റേഡിയത്തിലാണ് ഇത്തവണ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുക.
നീണ്ട ഇടവേളക്ക് ശേഷമാണ് ഐപിഎല്ലില്‍ ഹോം, എവേ മത്സരങ്ങള്‍ വരുന്നത്. രാജസ്ഥാൻ റോയൽസിൻ്റെ പരിശീലനം കാണാൻ ഒട്ടേറെ ആരാധകർ സ്റ്റേഡിയത്തിൽ എത്തുന്നുണ്ട്. സഞ്ജു, സഞ്ജു എന്ന ആര്‍പ്പുവിളികളോടെയാണ് അവര്‍ നായകനെ വരവേറ്റത്. മലയാളി താരം മുഹമ്മദ് ആസിഫും രാജസ്ഥാൻ ക്യാമ്പിനൊപ്പം ചേർന്നു. ഈ മാസം 31 മുതലാണ് ഐപിഎൽ ആരംഭിക്കുക. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പ് ആണ് രാജസ്ഥാൻ റോയൽസ്. അതേസമയം ഐപിഎൽ ക്രിക്കറ്റിന്റെ ടെലിവിഷൻ കമന്ററി മലയാളത്തിലും കേൾക്കാം.
സ്റ്റാർ സ്പോർട്സ് ചാനലിന്റെ കമന്റേറ്റർമാരുടെ പാനലിൽ മുൻ രാജ്യാന്തര താരങ്ങളായ എസ്.ശ്രീശാന്തും ടിനു യോഹന്നാനുമുണ്ട്. ഡിജിറ്റൽ സംപ്രേക്ഷണാവകാശം നേടിയെടുത്ത വയാകോമിന്റെ ജിയോ ടിവിയിലും മലയാളം കമന്ററിയുണ്ടാകും.
Back in Rajasthan, to play for Rajasthan. 💗🏆 pic.twitter.com/rSBqofQmrE
— Rajasthan Royals (@rajasthanroyals) March 25, 2023