Cricket
ഐപിഎല്‍15-ാം സീസണ്‍: ടീമുകളില്‍ കണ്ണുവച്ച് അദാനിയും ആര്‍പി ഗ്രൂപ്പും
Cricket

ഐപിഎല്‍15-ാം സീസണ്‍: ടീമുകളില്‍ കണ്ണുവച്ച് അദാനിയും ആര്‍പി ഗ്രൂപ്പും

Sports Desk
|
5 July 2021 11:30 AM GMT

ഇത്തവണ ഐപിഎല്ലിൽ മെഗാ ലേലമായിരിക്കും നടക്കുക. ലേലത്തിന്‍റെ ചില നിയമാവലികളും ബിസിസിഐ പുറത്തുവിട്ടു.

ഐപിഎൽ സീസൺ 14 ലെ ബാക്കി മത്സരങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കാനിരിക്കെ അടുത്ത സീസണിന്റെ മുന്നൊരുക്കങ്ങൾ തുടക്കമിട്ടു. അടുത്തവർഷം 10 ടീമുകളായിരിക്കും ഐപിഎല്ലിൽ ഉണ്ടായിരിക്കുക. കഴിഞ്ഞ സീസണിൽ എട്ടു ടീമുകളാണ് ഉണ്ടായിരുന്നത്.

പുറത്തുവരുന്ന സൂചനകൾ പ്രകാരം ആഗസ്റ്റിൽ പുതിയ ഫ്രാഞ്ചെസികൾക്കുള്ള അപേക്ഷ ക്ഷണിക്കും. ഒക്ടോബറിൽ പുതിയ ഫ്രാഞ്ചെസികൾ ഏതൊക്കെയാണെന്ന് അറിയാൻ സാധിക്കും.

നിരവധി ബിസിനസ് ഗ്രൂപ്പുകളാണ് പുതിയ ഐപിഎൽ ഫ്രാഞ്ചെസി ലക്ഷ്യമിട്ട് രംഗത്ത് വന്നിട്ടുള്ളത്.

അതിൽ പ്രമുഖർ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും കൊൽക്കത്ത ആസ്ഥാനമാ. ആർ.പി- സഞ്ജീവ് ഗോയങ്ക ഗ്രൂപ്പുമാണ്. കൂടാതെ ഹൈദരബാദ് ആസ്ഥാനമായ എയ്‌റോബിൻഡോ ഫാർമ ലിമിറ്റഡ്, ഗുജറാത്ത് ആസ്ഥാനമായ ടോറന്റ് ഗ്രൂപ്പും ഫ്രാഞ്ചെസികൾക്കായി രംഗത്ത് വന്നിട്ടുണ്ട്. ഫ്രാഞ്ചെസികൾ നൽകാനുള്ള നടപടിക്രമങ്ങളിലേക്ക് ഇനിയും കൂടുതൽ ബിസിനസ് ഗ്രൂപ്പുകള്‍ ഫ്രാഞ്ചെസികൾക്കായി രംഗത്ത് വരുമെന്നാണ് കരുതുന്നത്.

ഇത്തവണ ഐപിഎല്ലിൽ മെഗാ ലേലമായിരിക്കും നടക്കുക. ലേലത്തിന്റെ ചില നിയമാവലികളും ബിസിസിഐ പുറത്തുവിട്ടു. എല്ലാ ടീമുകൾക്കും പരമാവധി നാല് താരങ്ങളെ മാത്രമേ നിലനിർത്താൻ സാധിക്കുകയുള്ളൂ. പരമാവധി മൂന്ന് ഇന്ത്യൻ താരങ്ങളെയും ഒരു വിദേശതാരമോ, അല്ലെങ്കിൽ പരമാവധി രണ്ട് വിദേശ താരങ്ങൾ രണ്ട് ഇന്ത്യൻ താരങ്ങൾ എന്ന രീതിയിയിൽ മാത്രമേ നിലനിർത്താൻ സാധിക്കുകയുള്ളൂ. പരമാവധി ഒരു ടീമിന് ചെലവഴിക്കാവുന്ന തുക 85 കോടിയിൽ നിന്ന് 90 കോടിയാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ എല്ലാ ടീമും പേഴ്‌സിലെ 75 ശതമാനമെങ്കിലും തുക ലേലത്തിൽ ചെലവഴിക്കണമെന്ന നിബന്ധനയും ബിസിസിഐ മുന്നോട്ടുവച്ചു.

Related Tags :
Similar Posts