Cricket
ഡി.കെക്ക് പകരം പന്ത്, ഭുവിക്ക് പകരം ഷമി; ഗൗതം ഗംഭീറിന്റെ ലോകകപ്പ് ഇലവൻ...
Cricket

ഡി.കെക്ക് പകരം പന്ത്, ഭുവിക്ക് പകരം ഷമി; ഗൗതം ഗംഭീറിന്റെ ലോകകപ്പ് ഇലവൻ...

Sports Desk
|
21 Oct 2022 4:41 PM GMT

2022 ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച പാകിസ്താനെതിരെ നടക്കാനിരിക്കെയാണ് നിർദേശം

2007 ടി20 ലോകകപ്പിൽ ഇന്ത്യ കിരീടമണിഞ്ഞപ്പോൾ പ്രധാന റോളിലുണ്ടായിരുന്ന ഗൗതം ഗംഭീർ പുതിയ ലോകകപ്പിലേക്കുള്ള ഇലവനെ നിർദേശിച്ച് രംഗത്ത്. 2022 ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച പാകിസ്താനെതിരെ നടക്കാനിരിക്കെയാണ് നിർദേശം. ഭുവനേശ്വർ കുമാറിന് പകരം മുഹമ്മദ് ഷമി, ദിനേശ് കാർത്തിക്കിന് പകരം റിഷബ് പന്ത് എന്നിവരെ കളിപ്പിക്കണമെന്ന് ഗൗതം പറഞ്ഞു.

'ഇന്ത്യ മൂന്നു പേസർമാരെ കളിപ്പിക്കണം, എന്റെ അഭിപ്രായത്തിൽ ഭുവനേശ്വർ കുമാറിന്റെ സ്ഥാനത്ത് ഷമി വരണം, അർഷദീപും ഹർഷൽ പട്ടേലും പേസർമാരായി ടീമിൽ വേണം. യുസ്‌വേന്ദ്ര ചഹലും അക്‌സർ പട്ടേലും സ്പിന്നർമാരായും വേണം, ഹർദിക് പാണ്ഡ്യ നാലാം സീമറാകണം. തുടക്കത്തിലും ഡെത്ത് ഓവറിൽ ഷമി ബോൾ ചെയ്യാൻ മിടുക്കനാണ്. ആസ്‌ത്രേലിയക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ ഡെത്ത് ഓവറിൽ അദ്ദേഹം മികച്ച രീതിയിൽ ബോൾ ചെയ്തു' സീന്യൂസിനോട് ഗംഭീർ പറഞ്ഞു.

'പത്തുബോൾ കളിക്കുന്ന ബാറ്ററെയല്ല തെരഞ്ഞെടുക്കേണ്ടത്. ദീർഘനേരം ബാറ്റു ചെയ്യുന്ന താരമാണ് വേണ്ടത്. കാർത്തികിന് അത്തരം ചുമതല നൽകപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് അങ്ങനെ ഉദ്ദേശമുള്ളതായി തോന്നുന്നുമില്ല. മൂന്നോ നാലോ ഡെത്ത് ഓവറുകൾ കളിക്കാനാണ് അദ്ദേഹം വരുന്നത്. ഇന്ത്യയുടെ രണ്ടു വിക്കറ്റുകൾ പെട്ടെന്ന് വീണാൽ പന്തിനെ ആവശ്യമായി വരും. ഹർദികിനെ നേരത്തെയിറക്കാനും പറ്റില്ല' ഗംഭീർ വ്യക്തമാക്കി. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ സൂപ്പർ 12 സ്‌റ്റേജിൽ പുറത്തായിരുന്നു.

Gautam Gambhir suggests the XI for the new T20 World Cup.

Similar Posts