കോഹ്ലിയോട് ബഹുമാനം, പക്ഷേ എന്റെ ഇഷ്ടതാരം മറ്റൊരാളാണ്: ഹര്ഭജന് സിങ്
|ലോകക്രിക്കറ്റിലെ തന്റെ ഇഷ്ടതാരങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്
ലോകക്രിക്കറ്റിലെ തന്റെ ഇഷ്ടതാരങ്ങളെക്കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. സ്പോർട്സ് ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ടതാരങ്ങളെക്കുറിച്ച് ഹർഭജൻ മനസ്സുതുറന്നത്.
"ലോകക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ബാറ്റർ രോഹിത് ശർമയും മികച്ച ബൗളർ ജസ്പ്രീത് ബുംറയുമാണ്. വിരാട് കോഹ്ലിയും കെ.എൽ രാഹുലുമൊക്കെ മികച്ച ബാറ്റർമാർ തന്നെയാണ്. അവരോടൊക്കെയുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ രോഹിത് ശർമയാണ് എന്റെ ഇഷ്ടതാരം. അദ്ദേഹത്തിന്റെ പ്രകടനങ്ങളൊക്കെ അവിശ്വസനീയമാണ്. സമ്മർദമില്ലാതെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്".-ഹര്ഭജന് പറഞ്ഞു.
പരിക്ക് ബേധമായി ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ വെസ്റ്റിൻഡീസിനെതിരായ ഏകദിനപരമ്പരയിൽ ടീമിനെ നയിക്കും. കഴിഞ്ഞയാഴ്ച്ചയാണ് വെസ്റ്റിൻഡീസിനെതിരായ ടി-20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായാണ് ഒരു ഏകദിന പരമ്പരയില്‍ രോഹിത് ടീമിനെ നയിക്കാൻ പോവുന്നത്. പരിക്കിനെത്തുടർന്ന് താരത്തിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര നഷ്ടമായിരുന്നു. രോഹിതിന്റെ തിരിച്ചുവരവ് ടീമിന് വലിയ ഉണർവാകുമെന്നാണ് വിലയിരുത്തൽ.