Cricket
Sreesanth, Harbhajan, Muhammed Kaifശ്രീശാന്ത്, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് കൈഫ്, 
Cricket

ഐ.പി.എല്ലിന് കമന്ററി പറയാൻ ഹർഭജൻ സിങും ശ്രീശാന്തും; ആവേശമാക്കി സ്റ്റാർസ്‌പോർട്‌സ്‌

Web Desk
|
25 March 2023 5:53 AM GMT

ഹർഭജൻ ഹിന്ദി വിഭാഗത്തിലും ശ്രീശാന്ത് മലയാളം വിഭാഗത്തിലുമാണ്. ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാകായ സ്റ്റാർസ്‌പോർട്‌സ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം അറിയിക്കുന്നത്.

മുംബൈ: ഐ.പി.എൽ കമന്ററി പറയാൻ മുൻതാരങ്ങളായ എസ്.ശ്രീശാന്തും ഹർഭജൻ സിങും. ഇതാദ്യമായാണ് ഇരുവരും ഐ.പി.എല്ലിന്റെ കമന്ററി ബോക്‌സിലെത്തുന്നത്. ഹർഭജൻ സിങ് ഹിന്ദി വിഭാഗത്തിലും ശ്രീശാന്ത് മലയാളം വിഭാഗത്തിലുമാണ്. ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാകായ സ്റ്റാർസ്‌പോർട്‌സ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം അറിയിക്കുന്നത്.

ഇരുവരും ഒന്നിക്കുന്ന വീഡിയോ സ്റ്റാർസ്‌പോർട്‌സ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ തമിഴ്, തെലുങ്കു, കന്നഡ, മറാത്തി, മലയാളം, ഗുജറാത്തി, ബംഗ്ലാ തുടങ്ങി എട്ട് പ്രാദേശിക ഭാഷകളിലും പതിനാറാം സീസണിന് കമന്ററിയുണ്ട്. ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ, മുഹമ്മദ് കൈഫ്, മിതാലി രാജ് തുടങ്ങിയ വമ്പൻ താരനിരതന്നെ ഇക്കുറി കമന്ററി ബോക്‌സിലുണ്ട്. മലയാളത്തിൽ ശ്രീശാന്തിന് പുറമെ ടിനു യോഹന്നാൻ, ഷിയാസ് മുഹമ്മദ്, വിഷ്ണു ഹരിഹരൻ എന്നിവരുമുണ്ട്. 2008ൽ കുപ്രസിദ്ധമായ 'സ്ലാപ്‌ഗേറ്റിന്' ശേഷം ഹർഭജൻ സിങും ശ്രീശാന്തും കമന്ററി ബോക്‌സിൽ ഒന്നിക്കുന്ന എന്ന പ്രത്യേകതയുണ്ട്.

2008ന് ശേഷം ഇരുവരും വ്യത്യസ്ത ഇടങ്ങിലും മത്സരിച്ചിരുന്നു. എന്നാൽ അന്നത്തെ സംഭവം കഴിഞ്ഞതാണെന്നും മികച്ച സുഹൃത്തുക്കളായി തുടരുകയാണെന്ന് ഇരുവരും പലപ്പോഴും വ്യക്തമാക്കിയിരുന്നു. ഇന്ത്യ കപ്പ് ഉയർത്തിയ പ്രഥമ ടി20 ടൂർണമെന്റിൽ ഹർഭജൻ സിങും ശ്രീശാന്തും ടീമിന്റെ ഭാഗമായിരുന്നു. അതേസമയം ഈ മാസം 31ന് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർകിങ്‌സും തമ്മിലെ മത്സരത്താടെ പതിനാറാമത് ഐപിഎൽ സീസണ് തുടക്കമാകും. നീണ്ട കാലത്തിന് ശേഷം ഹോം, എവെ മത്സരങ്ങൾ എത്തുന്നു എന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്. കോവിഡ് തീർത്ത പ്രതിസന്ധിയെ തുടർന്ന് ഹോം, എവെ മത്സരങ്ങൾ മാറ്റിവെച്ചിരുന്നു.

ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള സാധ്യതകൾ ഉൾകൊള്ളിച്ചാണ് പുതിയ ഐപിഎൽ. അതിനാൽ തന്നെ വീറും വാശിയും ഏറും. ഇക്കാര്യം മുന്നിൽനിർത്തിയാണ് പഴയ പടക്കുതിരകളെയൊക്കെ കമന്റി ബോക്‌സിൽ എത്തിച്ച് സ്റ്റാര്‍സ്പോര്‍ട്സ് ആവേശം തീർത്തിരിക്കുന്നത്.

Similar Posts