Cricket
അച്ഛന്റെ മോഹവും ത്യാഗവുമാണ് എന്റെ ക്രിക്കറ്റ്; പൊട്ടിക്കരഞ്ഞ് ഹർദിക്
Cricket

'അച്ഛന്റെ മോഹവും ത്യാഗവുമാണ് എന്റെ ക്രിക്കറ്റ്'; പൊട്ടിക്കരഞ്ഞ് ഹർദിക്

Web Desk
|
24 Oct 2022 12:00 PM GMT

മത്സരത്തിൽ ഓൾറൗണ്ട് മികവിലൂടെ ഹർദിക് ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു

മെൽബൺ: താൻ ഒരു ക്രിക്കറ്റ് താരമാകണമെന്ന അച്ഛന്റെ മോഹവും അതിനു വേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങളും വികാരാധീനനായി കണ്ണീരോടെ പറഞ്ഞ് ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ. പാകിസ്താനെതിരായ ടി20 ലോകകപ്പ് സൂപ്പർ 12ലെ വിജയത്തിന് ശേഷമാണ് ഹർദികിന്റെ വൈകാരിക പ്രതികരണം.

മത്സരത്തിൽ ഓൾറൗണ്ട് മികവിലൂടെ ഹർദിക് ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. മൂന്ന് വിക്കറ്റും 40 റൺസുമായിരുന്നു താരത്തിന്റെ സംഭാവന. ഇന്നലെ മത്സര ശേഷമുള്ള ടെലിവിഷൻ അഭിമുഖത്തിലാണ് ഹർദിക് തന്റെ അച്ഛൻ ഹിമാൻഷു പാണ്ഡ്യയുടെ ഓർമയിൽ കണ്ണീരണിഞ്ഞത്. കഴിഞ്ഞ വർഷമാണ് ഹിമാൻഷു മരിച്ചത്.



'ഞാൻ എന്റെ അച്ഛനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്, അച്ഛനെ ഓർത്ത് ഞാൻ കരഞ്ഞിട്ടില്ല. ഞാൻ എന്റെ മകനെ സ്‌നേഹിക്കുന്നു, പക്ഷേ എന്റെ അച്ഛൻ എനിക്കായി ചെയ്തത് അവനു വേണ്ടി ചെയ്യാൻ എനിക്ക് കഴിയുമോ എന്ന് ഒരുറപ്പുമില്ല. ആറര വയസുകാരന്റെ ക്രിക്കറ്റ് മോഹങ്ങൾ സാക്ഷാത്കരിക്കാൻ അദ്ദേഹത്തിനു നഗരങ്ങളിൽ നിന്നു നഗരങ്ങളിലേക്കു പലായനം ചെയ്യേണ്ടി വന്നു. ബിസിനസ് ഉപേക്ഷിച്ചു. അച്ഛന്റെ ത്യാഗങ്ങളില്ലായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ നിൽക്കില്ലായിരുന്നു' കണ്ണീരോടെ ഹർദിക് പറഞ്ഞു.

പാകിസ്താനെതിരായ വിരാട് കോഹ്ലിക്കൊപ്പം ഹർദിക് അഞ്ചാം വിക്കറ്റിൽ 113 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

Related Tags :
Similar Posts