Cricket
മൂന്ന് വിക്കറ്റ് അകലെ ഹർഷലിനെ കാത്തൊരു റെക്കോർഡ്:  അതും ചരിത്രത്തിൽ ആദ്യം!
Cricket

മൂന്ന് വിക്കറ്റ് അകലെ ഹർഷലിനെ കാത്തൊരു റെക്കോർഡ്: അതും ചരിത്രത്തിൽ ആദ്യം!

Web Desk
|
11 Oct 2021 12:25 PM GMT

ഐപിഎല്ലിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് ഹർഷൽ ഈ സീസണിൽ സ്വന്തമാക്കിയിരുന്നു. 2020 സീസണിൽ 27 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യൻസ് പേസർ ജസ്‌പ്രിത് ബുമ്റ നേടിയ റെക്കോർഡാണ് ഹർഷലിന് മുന്നിൽ വഴിമാറിയത്

മൂന്ന് വിക്കറ്റ് അകലെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരം ഹര്‍ഷല്‍ പട്ടേലിനെ കാത്തിരിക്കുന്നതൊരു റെക്കോര്‍ഡ്. ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് ഹര്‍ഷല്‍ പന്തെറിയുന്നത്. നായകന്‍ വിരാട് കോലിയുടെ പ്രശംസ ഇതിനകം പിടിച്ചുപറ്റിയ താരം ഇതുവെ 30 വിക്കറ്റുകളാണ് ഈ സീസണില്‍ വീഴ്ത്തിയത്.

ഈ സീസണിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ് ഹർഷൽ പട്ടേൽ. 14 മത്സരങ്ങളില്‍ നിന്നായിരുന്നു പട്ടേലിന്റെ നേട്ടം. ഹർഷലിനാണ് നിലവിൽ പർപ്പിൾ ക്യാപ്പ്. മൂന്ന് വിക്കറ്റുകൾ കൂടി നേടിയാൽ ഹർഷൽ ഐപിഎല്ലിൽ പുതിയ ചരിത്രമെഴുതും. ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡാണ് ഹര്‍ഷലിനെ കാത്തിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ ഡ്വെയ്‌ൻ ബ്രാവോയാണ് നിലവിൽ ഈ റെക്കോർഡിന്റെ ഉടമ. സിഎസ്‌കെയ്‌ക്കായി 2013 സീസണിൽ ബ്രാവോ 32 വിക്കറ്റുകൾ നേടിയാണ് റെക്കോർഡിട്ടത്.

ഐപിഎല്ലിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് ഹർഷൽ ഈ സീസണിൽ സ്വന്തമാക്കിയിരുന്നു. 2020 സീസണിൽ 27 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യൻസ് പേസർ ജസ്‌പ്രിത് ബുമ്റ നേടിയ റെക്കോർഡാണ് ഹർഷലിന് മുന്നിൽ വഴിമാറിയത്. ഐപിഎൽ 14ാം സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ ഹര്‍ഷലിന് ആ നേട്ടം സ്വന്തമാക്കാനാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ നോക്കുന്നത്.

ഇത്തവണത്തെ സീസണില്‍ ഒരു ഹാട്രിക്കും ഒരു അഞ്ചു വിക്കറ്റ് നേട്ടവും ഹര്‍ഷല്‍ സ്വന്തമാക്കിയിട്ടുണ്ട്.

Related Tags :
Similar Posts