'അത് വൈഡല്ല, കാറ്റാണ്': ഇങ്ങനെയും പന്ത് പോകുമോ?
|കിവീസ് സ്പിന്നര്‍ മൈക്കല്‍ ബ്രേസ്വെല്ലിന്റെ പന്താണ് കാറ്റില്‍ അസാധാരണമായി പറന്നുപോയത്
വെല്ലിങ്ടൺ: മഴയും കാറ്റുമൊക്കെ ക്രിക്കറ്റ് കളത്തിൽ തടസങ്ങാണ്. ന്യൂസിലാൻഡിലാകുമ്പോൾ പ്രത്യേകിച്ചും. ന്യൂസിലാൻഡിലെ മഴയും കാറ്റുമൊക്കെ ക്രിക്കറ്റ് ലോകത്ത് ചർച്ചയാണ്. അടുത്തിടെ ഇന്ത്യയുടെ ന്യൂസിലാൻഡ് പരമ്പരക്ക് മുന്നോടിയായി ഇരുക്യാപ്റ്റന്മാരും ട്രോഫിക്ക് മുന്നിൽ ഫോട്ടോക്കായി പോസ് ചെയ്തപ്പോൾ കാറ്റ് തടസപ്പെടുത്തിയിരുന്നു. അന്ന് ട്രോഫി വീഴാറായപ്പോൾ ന്യൂസിലാൻഡ് നായകൻ ഹാർദിക് പാണ്ഡ്യ കൈപ്പി'യിലൊതുക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു.
ഇപ്പോഴിതാ ന്യൂസിലാന്‍ഡില്‍ കാറ്റ് വില്ലനായൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു സംഭവം. ബേസിന് ഓവലില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കിവീസ് സ്പിന്നര്‍ മൈക്കല്‍ ബ്രേസ്വെല്ലിന്റെ പന്താണ് കാറ്റില്‍ അസാധാരണമായി പറന്നുപോയത്. പ്രഭത് ജയസൂര്യയായിരുന്നു സ്ട്രൈക്കില്‍. ബാറ്റര്‍ക്ക് നേരെ വന്ന പന്ത് കാറ്റില്‍ തിരിഞ്ഞ് ഓഫ്സൈഡിലെ വൈഡ് ലൈന്‍ പുറത്താണ് പിച്ച് ചെയ്തത്. പന്ത് കീപ്പര്‍ കൈപ്പിടിയിലൊതുക്കി. മറ്റൊരു പന്ത് ടേണിലൂടെ ലെഗ് സൈഡിലൂടെയും പോയി. അമ്പയറും ബാറ്റര്‍മാരും ന്യൂസിലാന്‍ഡ് ഫീല്‍ഡര്‍മാരും ഒരുപോലെ അമ്പരന്ന നിമിഷമായിരുന്നു അത്.
മത്സരത്തിൽ ന്യൂസിലാൻഡിന്റെ വിജയം ഇന്നിങ്സിനും 58 റൺസിനുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 580 എന്ന കൂറ്റൻ സ്കോർ. നായകൻ കെയിൻ വില്യംസണും ഹെൻറി നിക്കോളാസും ഇരട്ടശതകം നേടി. മറുപടി ബാറ്റിങിൽ ശ്രീലങ്ക 164 റൺസിന് പുറത്തായി. ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിനെത്തിയ ശ്രീലങ്കയ്ക്ക് അവിടെയും പിഴച്ചു, 358 റൺസിന് ഓൾഔട്ട്. ടിം സൗത്തി, ബ്ലെയർ ടിക്നർ എന്നിവർ രണ്ടാം ഇന്നിങ്സിൽ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.