Cricket
ടി20 റാങ്കിങ്: കോഹ്‌ലിക്ക് ക്ഷീണം, കുതിച്ചെത്തി മാർക്രം, ഇളക്കം തട്ടാതെ ബാബർ
Cricket

ടി20 റാങ്കിങ്: കോഹ്‌ലിക്ക് ക്ഷീണം, കുതിച്ചെത്തി മാർക്രം, ഇളക്കം തട്ടാതെ ബാബർ

Web Desk
|
27 Oct 2021 10:20 AM GMT

പാകിസ്താനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും റാങ്കിങിൽ ഒരു സ്ഥാനം താഴേക്ക് ഇറങ്ങി അഞ്ചിലെത്തി. ലോകേഷ് രാഹുൽ രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി എട്ടിലെത്തി. പാകിസ്താനെതിരായ മത്സരത്തിൽ ലോകേഷ് രാഹുലിന് തിളങ്ങാനായിരുന്നില്ല.

ഐസിസിയുടെ പുതിയ ടി20 റാങ്കിങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കും ഓപ്പണർ ലോകേഷ് രാഹുലിനും ക്ഷീണം. പാകിസ്താനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും റാങ്കിങിൽ ഒരു സ്ഥാനം താഴേക്ക് ഇറങ്ങി അഞ്ചിലെത്തി. ലോകേഷ് രാഹുൽ രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി എട്ടിലെത്തി. പാകിസ്താനെതിരായ മത്സരത്തിൽ ലോകേഷ് രാഹുലിന് തിളങ്ങാനായിരുന്നില്ല.

പുതിയ റാങ്കിങ് പ്രകാരം ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് ഒന്നാം സ്ഥാനത്ത്. 831 ആണ് മലാന്റെ പോയിന്റ്. രണ്ടാം സ്ഥാനത്ത് പാക് നായകൻ ബാബർ അസം ആണ്. അദ്ദേഹത്തിന്റെ പോയിന്റിന് ഇളക്കം തട്ടിയിട്ടില്ല. 820 ആണ് ബാബറിന്റെ പോയിന്റ്. എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം മൂന്നാം സ്ഥാനത്ത് എത്തിയതാണ് ശ്രദ്ധേയമായത്. ഇന്ത്യക്കെതിരായ മത്സരത്തിൽ തിളങ്ങിയ പാക് ഓപ്പണർ മുഹമ്മദ് റിസ് വാനാണ് നാലാം സ്ഥാനത്ത്. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് റിസ്‌വാൻ നാലാം സ്ഥാനത്ത് എത്തിയത്.

ആദ്യ പത്തിൽ ലോകേഷ് രാഹുലും വിരാട് കോഹ്‌ലിയും മാത്രമാണ് ഇന്ത്യക്കാരായുള്ളത്. ആദ്യ പത്തില്‍ നേട്ടമുണ്ടാക്കിയ രണ്ടു താരങ്ങള്‍ മര്‍ക്രമും റിസ്‌വാനുമാണ്‌. വെസ്റ്റ്ഇന്‍ഡിസിനെതിരായ ടി20 മത്സരത്തില്‍ 25 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയതാണ് എയ്ഡന്‍ മാര്‍ക്രമിന് തുണയായത്. 25 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രമിന്റെ മാരക ഇന്നിങ്‌സാണ് ആ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ രക്ഷക്കെത്തിയതും. 26 പന്തിൽ നിന്ന് നാല് പടുകൂറ്റൻ സിക്‌സറുകളും രണ്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു മാർക്രമിന്റെ ഇന്നിങ്‌സ്.

ഇംഗ്ലണ്ടിന്റെ ഡേവിഡ് മലൻ, പാകിസ്താന്റെ ബാബർ അസം, ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം, പാകിസ്താന്റെ മുഹമ്മദ് റിസ്‌വാൻ, ഇന്ത്യയുടെ വിരാട് കോഹ്‌ലി, ആസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ച്, ഡെവോൻ കോൺവേ, ഇന്ത്യയുടെ ലോകേഷ് രാഹുൽ, വെസ്റ്റ്ഇൻഡീസിന്റെ എവിൻ ലെവീസ്, അഫ്ഗാനിസ്താന്റൈ ഹസ്ദറത്തുള്ള സാസായ് എന്നിവരാണ് ഒന്ന് മുതൽ പത്ത് വരെ റാങ്കിങിൽ ഉള്ളത്.

Similar Posts