Cricket
afghan cricket
Cricket

ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് അഫ്ഗാന്‍ പട; ലങ്കയെ വീഴ്ത്തി ബംഗ്ലദേശ്

Sports Desk
|
8 Jun 2024 4:52 AM GMT

ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 ലോകകപ്പിൽ തങ്ങളുടെ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി . ആദ്യം ബാറ്റുചെയ്ത അഫ്ഗാൻ ഉയര്‍ത്തിയ 159 റണ്‍സ് പിന്തുടര്‍ന്ന കിവികള്‍ക്ക് വെറും 75 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

56 പന്തുകളില്‍ 80 റണ്‍സെടുത്ത റഹ്‌മാനുല്ലാ ഗുര്‍ബാസും 41 പന്തുകളില്‍ 44 റണ്‍സെടുത്ത ഇബ്രാഹീ സദ്‌റാനും മികച്ച തുടക്കമാണ് അഫ്ഗാനായി നല്‍കിയത്. എന്നാല്‍ അവസാന ഓവറുകളില്‍ അധികം ആഞ്ഞടിക്കാനാകാനാകെ വന്ന അഫ്ഗാന് 159 റണ്‍സെടുക്കാനേ ആയുള്ളൂ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികളെ നാലുവിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഫസല്‍ഹഖ് ഫാറൂഖിയും റാഷിദ് ഖാനും ചേര്‍ന്ന് എറിഞ്ഞിട്ടു. 18 റണ്‍സെടുത്ത ഗെ്‌ളന്‍ ഫിലിപ്പ്‌സിനും 12 റണ്‍സെടുത്ത മാറ്റ് ഹെന്‍ട്രിക്കുമല്ലാതെ മറ്റൊരാള്‍ക്കും രണ്ടക്കം കടക്കാനായില്ല. കൂറ്റന്‍ തോല്‍വി വഴങ്ങിയത് രണ്ടുടീമുകളുടെയും റണ്‍റേറ്റിലും പ്രതിഫലിക്കും.

ക്രിക്കറ്റിലെ പുതുകാലത്തെ ബദ്ധവൈരികളായ ലങ്കയും ബംഗ്‌ളദേശും തമ്മിലുള്ള പോരില്‍ ബംഗ്‌ളദേശ് രണ്ടുവിക്കറ്റിന് കടന്നുകൂടുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 124 റണ്‍സ് 19ാം ഓവറില്‍ ബംഗ്‌ളദേശ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്‌മാന്‍ റിഷാദ് ഹുസൈന്‍ എന്നിവരാണ് ലങ്കയെ ചുരുട്ടിക്കെട്ടിയത്.


28 റണ്‍സിന് ബംഗ്‌ളദേശിന്റെ 3 വിക്കറ്റുകള്‍ വീഴ്ത്തി ലങ്ക തിരിച്ചടിച്ചെങ്കിലും 36 റണ്‍സെടുത്ത ലിറ്റണ്‍ദാസ്, 20 പന്തുകളില്‍ 40 റണ്‍സെടുത്ത തൗഹിദ് ഹൃദോയ്, 16 റണ്‍സെടുത്ത മഹ്‌മൂദുല്ലാ എന്നിവര്‍ ചേര്‍ന്ന് ബംഗ്‌ളാദേശിനെ വിജയ തീരത്തിലേക്ക് നയിച്ചു. ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ലങ്കയുടെ രണ്ടാംതോൽവിയാണിത്.

Similar Posts