ബംഗ്ലാദേശിലെ പ്രക്ഷോഭം: വനിതാ ടി20 ലോകകപ്പ് വേദി മാറ്റാൻ ഐ.സി.സി ആലോചന
|ബംഗ്ലാദേശിന് പകരമായി ഇന്ത്യ,ശ്രീലങ്ക,യു.എ.ഇയെയാണ് പരിഗണിക്കുന്നത്.
ന്യൂഡൽഹി: ബംഗ്ലാദേശിൽ തുടരുന്ന രാഷ്ട്രീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐ.സി.സി വനിതാ ടി20 ലോകകപ്പ് വേദി മാറ്റാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പുതിയ വേദിയായി ഇന്ത്യ,യു.എ.ഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളെയാണ് പരിഗണിക്കുന്നത്. ഒക്ടോബറിലാണ് വനിതാ ടി20 ലോകകപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വിലയിരുത്തി വരികയാണ്. ആഭ്യന്തര കലാപം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന രാജ്യം വിട്ടിരുന്നു. നിലവിൽ സൈന്യം ഭരണം ഏറ്റെടുത്തിരിക്കുകയാണ്.
ലോകകപ്പിൽ പങ്കെടുക്കുന്ന വരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഐ.സി.സി വക്താവ് അറിയിച്ചു. നേരത്തെയും നിശ്ചയിച്ച വേദിയിൽ നിന്ന് പ്രധാന ടൂർണമെന്റുകൾ മാറ്റിയിരുന്നു. കോവിഡ് സാഹചര്യത്തിൽ 2021 ടി20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് എന്നിവിടങ്ങളിലേക്കായി പുന:ക്രമീകരിച്ചിരുന്നു