ലോർഡ്‌സ് ടെസ്റ്റ്; രാഹുലിന്‍റെയും രോഹിത്തിന്‍റെയും കരുത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍
|പിടിച്ചു നിൽക്കുമെന്ന് പ്രതീക്ഷിച്ച ചേതേശ്വർ പൂജാര ഒരിക്കൽകൂടി നിരാശപ്പെടുത്തി.
ലോർഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയത ഇന്ത്യ ഒന്നാം ദിവസം ഭേദപ്പെട്ട നിലയിൽ. ഇടയക്കിടെ മഴ രസംകൊല്ലിയായ കളിയിൽ മൂന്നാം സെഷന്‍ അവസാനത്തോട് അടുക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നിലവിൽ 88 റൺസുമായി രാഹുലും 23 റൺസുമായി നായകൻ വിരാട് കോലിയുമാണ് ക്രീസിൽ.
ഓപ്പണിങ് ഇറങ്ങിയ കെ.എൽ. രാഹുലും രോഹിത് ശർമയുമാണ് ഒന്നാം ദിവസം ഇന്ത്യയുടെ ബാറ്റിങിന്റെ നട്ടെല്ലായത്. രോഹിത് ശർമ 83 റൺസുമായി പുറത്തായി. ആൻഡേഴ്‌സണിന്റെ മികച്ചൊരു പന്തിൽ രോഹിത് ശർമ ക്ലീൻ ബൗൾഡാവുകയായിരുന്നു.
പിന്നാലെ ക്രീസിലെത്തിയ പിടിച്ചു നിൽക്കുമെന്ന് പ്രതീക്ഷിച്ച ചേതേശ്വർ പൂജാര ഒരിക്കൽകൂടി നിരാശപ്പെടുത്തി. ആൻഡേഴ്‌സൺ തന്നെയായിരുന്നു പൂജാരയുടെയും വിക്കറ്റ് വീഴ്ത്തിയത്. ഔട്ട് സൈഡ് ഓഫ് ലൈനിൽ പോവുകയായിരുന്ന പന്തിൽ പൂജാര ഒരു അനാവശ്യ ഷോട്ട് കളിക്കുകയായിരുന്നു. പന്ത് മൂന്നാം സ്ലിപ്പായിരുന്ന ബാരിസ്റ്റോയുടെ കൈയിൽ ഭദ്രം-23 പന്തിൽ ഒമ്പത് റൺസുമായി പൂജാര പുറത്തേക്ക്.
പിന്നാലെ ക്രീസിലെത്തിയ നായകൻ വിരാട് കോലി ക്രീസിൽ നിലയുറപ്പിച്ചു നിൽക്കുന്ന രാഹുലിന് മികച്ച പിന്തുണയുമായി ക്രീസിലുണ്ട്.