Cricket
കോഹ്‌ലിയുടെ എൽബിഡബ്ല്യൂ; തേർഡ് അംപയർ വീരേന്ദര്‍ ശർമ എയറിലാണ്‌
Cricket

കോഹ്‌ലിയുടെ എൽബിഡബ്ല്യൂ; തേർഡ് അംപയർ വീരേന്ദര്‍ ശർമ 'എയറിലാണ്‌'

Web Desk
|
3 Dec 2021 1:09 PM GMT

കോഹ്‌ലി നിഷേധാർഥത്തിൽ തലയും കുലുക്കി ക്രീസിൽ നിന്ന് നടന്നു. ബൗണ്ടറി ലൈനിൽ ദേഷ്യത്തോടെ ബാറ്റ് കൊണ്ടടിച്ചാണ് കോഹ്‌ലി മൈതാനം വിട്ടത്. ആ പ്രതിഷേധം പിന്നീട് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിലെ ഇന്ത്യൻ നായകൻ കോഹ്‌ലിയുടെ വിക്കറ്റ് വിവാദത്തിൽ. ഇന്ത്യ 80 ൽ നിൽക്കവേ തുടർച്ചയായ മൂന്ന് ഓവറുകൾക്കിടയിൽ ശുബ്മാൻ ഗില്ലിനെയും ചേതേശ്വർ പൂജാരയേയും നഷ്ടമായി പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് അഞ്ചാമനായി കോഹ്‌ലി ക്രീസിലെത്തുന്നത്.

ട്വന്റി-20 നായകസ്ഥാനം ഒഴിഞ്ഞശേഷം ഇന്ത്യ കോഹ്‌ലി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് മത്സരം, ദ്രാവിഡ് എന്ന പരിശീലകന് കീഴിൽ കോഹ്ലി ഫേസ് ചെയ്യാൻ പോകുന്ന ആദ്യ ബോൾ. അങ്ങനെ പല പ്രത്യേകതകളുമുണ്ടായിരുന്നു ആ വരവിന്. പക്ഷേ ആരാധക പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി നേരിട്ട നാലാം പന്തിൽ അജാസ് പട്ടേലിന്റെ സ്പിന്നിന് മുന്നിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി ഇന്ത്യൻ നായകൻ. രണ്ട് വിക്കറ്റ് നേട്ടവുമായി നിക്കുന്ന അജാസ് അംപയറിന് നേരെ അപ്പീൽ ചെയ്തു. ബാറ്റിനാണോ പന്തിനാണോ ആദ്യം തട്ടിയതെന്ന സംശയം കോഹ്ലിക്ക് ഉണ്ടായിരുന്നെങ്കിലും ഓൺ ഫീൽഡ് അംപയറായ അനിൽ ചൗധരിക്ക് അതുണ്ടായിരുന്നില്ല. അംപയർ ഔട്ട് വിധിച്ചു.

കോഹ്‌ലി ഡിആർസ് ആവശ്യപ്പെട്ടു. തേർഡ് അംപയറായ വീരേന്ദ്രർ ശർമ മിനിറ്റുകളോളം റീപ്ലേകൾ പല ആംഗിളിൽ നിന്ന് പരിശോധിച്ചു. ബാറ്റിനാണോ പാഡിനാണോ ആദ്യം ബോൾ തട്ടിയത് എന്ന സംശയം അപ്പോഴും നിലനിന്നു. ബാറ്റിനാണ് തട്ടിയതെങ്കിൽ നോട്ടൗട്ടാണ്. നിമിഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബാറ്റിനാണ് ആദ്യം തട്ടിയതെന്ന് തീരുമാനിക്കുള്ള ശക്തമായ തെളിവുകളൊന്നും ലഭിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വീരേന്ദ്രർ ശർമ ഓൺ ഫീൽഡ് അംപയറുടെ തീരുമാനത്തിനൊപ്പം നിന്നു. ഇന്ത്യൻ ആരാധകർ ഒന്നടങ്കം നിശബ്ദമായി പിന്നെ അംപയർക്ക് നേരെ ആക്രോശിച്ചു.

കോഹ്‌ലി നിഷേധാർഥത്തിൽ തലയും കുലുക്കി ക്രീസിൽ നിന്ന് നടന്നു. ബൗണ്ടറി ലൈനിൽ ദേഷ്യത്തോടെ ബാറ്റ് കൊണ്ടടിച്ചാണ് കോഹ്‌ലി മൈതാനം വിട്ടത്. ആ പ്രതിഷേധം പിന്നീട് ഇന്ത്യ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ തേർഡ് അംപയറായ വീരേന്ദ്രർ ശർമക്കെതിരേ രംഗത്ത് വന്നു. നിലവിലെ ക്രിക്കറ്റ് നിയമനുസരിച്ച് അംപയറിന്റെ തീരുമാനത്തെ ന്യായീകരിക്കാമെങ്കിലും ആദ്യം ബാറ്റിലാണ് ബോൾ തട്ടിയതെന്ന ഡിഫള്കഷൻ കാണിക്കുന്ന തെളിവുകളുമായി പലരും രംഗത്ത് വന്നു.

പിന്നീട് വന്ന വീഡിയോകൾ പലതും അത് സാധൂകരിക്കുന്നതായിരുന്നു. ആരാധകരെ കൂടാതെ നിരവധി മുന്‍ താരങ്ങളും തീരുമാനത്തിനെതിരേ രംഗത്ത് വന്നു. "' ഇതുവരെ കണ്ടതില്‍ വച്ച ഏറ്റവും മോശം അംപയറിങ് എന്നായിരുന്ന പലരുടെയും പ്രതികരണം.

Summary: Controversy in Virat Kohli Dismissal In India vs New Zealand 2nd Test: social media against third umpire

Similar Posts