മിന്നൽ താക്കൂർ; ജൊഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു
|നിലവിൽ രണ്ടാം ഇന്നിങ്‌സിൽ വിക്കറ്റൊന്നും നഷ്ടമാകാതെ 24 റൺസ് എന്ന നിലയിലാണ് ഇന്ത്യ. കെ.എൽ രാഹുലും മായങ്ക് അഗർവാളുമാണ് ക്രീസിൽ.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലെ ജൊഹന്നാസ്ബർഗിൽ ശാർദുൽ താക്കൂർ തേരോട്ടത്തിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. 17.5 ഓവർ എറിഞ്ഞ താക്കൂറിന്റെ പ്രഹരത്തിൽ ഏഴ് ബാറ്റ്‌സമാൻമാർ കടപുഴകിയെങ്കിലും അടുത്ത അവസരത്തിൽ പൊരുതാനുള്ള വക ബാക്കിയാക്കി ഒന്നാം ഇന്നിങ്‌സ് ലീഡ് പിടിച്ചാണ് ആതിഥേയർ കൂടാരം കയറിയത്. 27 റൺസാണ് ദക്ഷിണാഫ്രിക്കയുടെ ലീഡ്. ഇന്ത്യയുർത്തിയ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 202 കടന്ന് 229 റൺസാണ് അവർ നേടിയത്.
നിലവിൽ രണ്ടാം ഇന്നിങ്‌സിൽ വിക്കറ്റൊന്നും നഷ്ടമാകാതെ 24 റൺസ് എന്ന നിലയിലാണ് ഇന്ത്യ. കെ.എൽ രാഹുലും മായങ്ക് അഗർവാളുമാണ് ക്രീസിൽ.
ആദ്യം കരുതലോടെ കളിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ തുടക്കത്തിൽ തന്നെ ഞെട്ടിച്ചത് ഷമിയായിരുന്നു. വിക്കറ്റിന് മുന്നിൽ കുരുങ്ങി ഓപ്പണറായ മർക്ര്ാം മടങ്ങുമ്പോൾ (12 പന്തിൽ 7 റൺസ്) സ്‌കോർബോർഡിൽ 14 റൺസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പിന്നായെയെത്തിൽ കീഗൻ പീറ്റേഴ്‌സൺ ഒരറ്റത്ത് എൽഗറിനെ നങ്കൂരമിടാൻ എൽപ്പിച്ച് തകർത്തടിച്ചതോടെ ഇന്ത്യ പ്രതിലന്ധിയിലായി. അപ്പോഴായിരുന്നു ശാർദുൽ താക്കൂറിന്റെ വരവ്. ആദ്യം എൽഗറിനെ വീഴ്ത്തി (120 പന്തിൽ 28) വരവറിയിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു.
കീഗൻ അർധ സെഞ്ച്വറിയും കടന്ന് മുന്നോട്ട് കുതിച്ച കീഗനെയും താക്കൂർ വീഴ്ത്തി. 118 പന്തിൽ 62 റൺസ് നേടിയ കീഗനെ മായങ്ക് അഗർവാളിന്റെ കൈകളിലെത്തിച്ചായിരുന്നു താക്കൂർ രണ്ടാമതും ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്.
അവിടെയും തീർന്നില്ല താക്കൂറിന്റെ തേരോട്ടം, കീഗൻ പുറത്തായതിന്റെ ഞെട്ടൽ മാറും മുമ്പ് തന്നെ 18-ാം പന്തിൽ വാൻഡർസണെ ഒരു റണ്ണിൽ നിൽക്കവേ പന്തിന്റെ കൈകളിലെത്തിച്ച് താക്കൂർ ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കയുടെ കണ്ണിലെ കരടായി. പിന്നീട് വന്ന ഏകദിന ശൈലിയിൽ ബാവുമ തകർത്തടിച്ചെങ്കിലും (60 പന്തിൽ 51) താക്കൂറിന്റെ പന്തിൽ തീരാനായിരുന്നു ബാവുമയുടെയും വിധി. പിന്നാലെയെത്തിയ വിക്കറ്റ് കീ്പ്പറായ വെരിവൈനെയും (72 പന്തിൽ 21) താക്കൂർ വിക്കറ്റിന് മുന്നിൽ കുരുക്കി പറഞ്ഞയച്ചു.
പിന്നെ താക്കൂർ വിക്കറ്റ് വേട്ട നിർത്തി അൽപ്പനേരം വിശ്രമിച്ചപ്പോൾ ഷമി വീണ്ടും ദക്ഷിണാഫ്രിക്കയുടെ പതനം ഉറപ്പാക്കി റബാദയെ സംപൂജ്യനായി പുറത്താക്കിയായിരുന്നു ഷമി രണ്ടാം വിക്കറ്റ് നേടിയത്. അടുത്ത ഊഴം ബൂമ്രയുടേതായിരുന്നു. വാലറ്റത്ത് പിടിച്ചു നിൽക്കുമെന്ന് തോന്നിച്ച മഹാരാജിനെ (29 പന്തിൽ 21) ബൂമ്രയും ക്ലീൻ ബൗൾഡാക്കി തിരിച്ചയച്ചു. അപ്പോഴും ഒരറ്റത്ത് പിടിച്ചുനിന്ന ജാൻസണിനെ (34 പന്തിൽ 21) പുറത്താക്കാൻ താക്കൂർ ഒരിക്കൽ കൂടി വന്നു. വാലറ്റക്കാരനായ എൻഗിഡിയെക്കൂടി പുറത്താക്കി താക്കൂർ ദക്ഷിണാഫ്രിക്കയുടെ പതനത്തിൽ അവസാന ആണിയുമടിച്ചു.