Cricket
ലോകചാമ്പ്യന്മാരെ കീഴടക്കി ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്
Cricket

ലോകചാമ്പ്യന്മാരെ കീഴടക്കി ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്

Web Desk
|
6 Dec 2021 11:39 AM GMT

3465 പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്

മുംബൈയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വിജയിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. 3465 പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 124 ആണ് ഇന്ത്യയുടെ റേറ്റിങ്. വിജയത്തോടെ 5 പോയിന്റിന്റെ കുതിപ്പ് നേടിയാണ് ഇന്ത്യ ഒന്നാംസ്ഥാനത്തെത്തിയത്.

3021 പോയിന്റ് നേടിയ ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 25 മൽസരങ്ങളിൽ നിന്നായി കിവീസിന് 121 ആണ് റേറ്റിങ്. 1844 പോയിന്റ് നേടിയ ഓസ്ട്രേലിയ മൂന്നാമതും 3753 പോയിന്റ് നേടിയ ഇംഗ്ലണ്ട് നാലാമതും 2481 പോയിന്റ് നേടിയ പാകിസ്ഥാൻ അഞ്ചാമതുമാണ്.

റേറ്റിങ്ങിലാണ് ഓസീസ് ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും പിന്തള്ളിയത്. 108 ആണ് ഓസീസിന്റെ റേറ്റിങ്. ഇംഗ്ലണ്ടിന് 107 ഉം പാകിസ്ഥാന് 92 മാണ് റേറ്റിങ്.

ദക്ഷിണാഫ്രിക്ക ആറാമതും ശ്രീലങ്ക ഏഴാമതും വെസ്റ്റ് ഇൻഡീസ് എട്ടാമതുമാണ്. ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവരാണ് ഒമ്പത്, പത്ത് സ്ഥാനങ്ങളിൽ. മുംബൈയിൽ നടന്ന രണ്ടാം ടെസ്റ്റ് 372 റൺസിനാണ് ഇന്ത്യ കീവീസിനെ പരാജയപ്പെടുത്തിയത്.



India tops Test rankings after winning second Test in Mumbai India came first with 3465 points. India's rating is 124. With the win, India jumped 5 points to take the top spot.

Similar Posts