Cricket
നേപ്പാളും കടന്ന് ഇന്ത്യ; വനിതാ ഏഷ്യാകപ്പിൽ മൂന്നിൽ മൂന്നും ജയിച്ച് സെമിയിൽ
Cricket

നേപ്പാളും കടന്ന് ഇന്ത്യ; വനിതാ ഏഷ്യാകപ്പിൽ മൂന്നിൽ മൂന്നും ജയിച്ച് സെമിയിൽ

Sports Desk
|
23 July 2024 5:07 PM GMT

ഇന്ത്യക്കായി ഷഫാലി വർമ 48 പന്തിൽ 81 റൺസുമായി ടോപ് സ്‌കോററായി

ദാംബുല്ല: വനിതാ ഏഷ്യാകപ്പിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് 82 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ നേപ്പാളിന് 9 വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ ആയുള്ളൂ. ആദ്യ മത്സരത്തിൽ പാകിസ്‌സ്താനെ ഏഴ് വിക്കറ്റിനും രണ്ടാം മാച്ചിൽ യു.എ.ഇയെ 78 റൺസിനും തകർത്ത ഇന്ത്യ നേരത്തെ സെമി ഉറപ്പിച്ചിരുന്നു.

വലിയ ടോട്ടൽ പിന്തുടർന്ന നേപ്പാളിന് ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 18 റൺസെടുത്ത സീത റാണ മഗറാണ് ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഇന്ദു ബർമ(14), റുബീന ഛേത്രി(15), ബിന്ദു റാവൽ(17) എന്നിവർക്ക് മാത്രമാണ് രണ്ടാക്കം കാണാനായത്. ഇന്ത്യക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഷഫാലി വർമ മികച്ച പ്രകടനം പുറത്തെടുത്തു. 48 പന്തിൽ 12 ഫോറും ഒരു സിക്‌സറും സഹിതം 81 റൺസെടുത്ത ഷഫാലി ടോപ് സ്‌കോററായി. ഹേമലത(42 പന്തിൽ 47) മികച്ച പിന്തുണ നൽകി. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 122 റൺസ് കൂട്ടിചേർത്തു. അവസാന ഓവറിൽ ജമീമ റോഡ്രിഗസ്(15 പന്തിൽ പുറത്താകാതെ 28 റൺസ്)തകർപ്പൻ പ്രകടനം നടത്തിയതോടെ ഇന്ത്യ 178ലേക്കെത്തി

Similar Posts