Cricket
അജാസിന്റെ പത്തരമാറ്റിന് ഇന്ത്യയുടെ തിരിച്ചടി; കിവീസ് 62 റൺസിന് പുറത്ത്
Cricket

അജാസിന്റെ പത്തരമാറ്റിന് ഇന്ത്യയുടെ തിരിച്ചടി; കിവീസ് 62 റൺസിന് പുറത്ത്

Web Desk
|
4 Dec 2021 10:19 AM GMT

പത്തുവിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേൽ കിവീസിന് വേണ്ടി അത്ഭുത പ്രകടനം പുറത്തെടുത്തപ്പോൾ 150 റൺസെടുത്ത മായങ്ക് അഗർവാൾ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡ് 62 റൺസിന് എല്ലാവരും പുറത്തായി.ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ നാല് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തു. അക്സർ പട്ടേൽ രണ്ടും ജയന്ത് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ വംശജനായ അജാസ് പട്ടേലിന്റെ പത്ത് വിക്കറ്റ് നേട്ടത്തിൽ ഇന്ത്യ 325 റൺസിന് ഓൾ ഔട്ടായിരുന്നു. 47.5 ഓവറിൽ 119 റൺസ് വിട്ടുകൊടുത്താണ് പട്ടേൽ ഇന്ത്യയുടെ പത്ത് വിക്കറ്റും പിഴുതത്. റണ്ണെടുക്കാത്ത ഉമേഷ് യാദവ് മാത്രമാണ് പുറത്താകാതെ നിന്നത്.

പത്തുവിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേൽ കിവീസിന് വേണ്ടി അത്ഭുത പ്രകടനം പുറത്തെടുത്തപ്പോൾ 150 റൺസെടുത്ത മായങ്ക് അഗർവാൾ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 311 പന്തുകളിൽ നിന്ന് 17 ബൗണ്ടറിയുടെയും നാല് സിക്സിന്റെയും അകമ്പടിയോടെ 150 റൺസെടുത്താണ് മായങ്ക് ക്രീസ് വിട്ടത്.

ആദ്യ ദിവസം നാല് വിക്കറ്റിന് 221 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്.

Similar Posts