രണ്ടിലൊന്ന് ഇന്ന്, ഇന്ത്യക്ക് ഒപ്പമെത്തണം; ജയിച്ച് പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്ക
|ആദ്യം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം മഴ തടസ്സപ്പെടുത്തിയെങ്കിലും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക ജയിച്ചു.
ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം. ആദ്യം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം മഴ തടസ്സപ്പെടുത്തിയെങ്കിലും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക ജയിച്ചു.
ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാം. തോറ്റാല്‍ പരമ്പര പോകും. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം അടുത്ത വര്‍ഷം ആരംഭിക്കുന്ന ടി20 പരമ്പരക്ക് മുന്നോടിയായി ലഭിക്കുന്ന മികച്ച അവസരമാണ്. റിങ്കു സിങ്ങിന്റെയും സൂര്യകുമാർ യാദവിന്റെയും പ്രകടമാണ് കഴിഞ്ഞ മത്സരത്തിൽ നിർണായകമായത്. മുകേഷ് കുമാറും, മുഹമ്മദ് സിറാജും, കുൽദീപ് യാദവും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഇന്നത്തെ മത്സരത്തിൽ ഋതു രാജ് ഗെയ്ക് വാദും ദീപക് ചഹറും വാഷിങ് ടൺ സുന്ദറും ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയേക്കും. ബ്യൂറാൻ ഹെൻറിക്സ് ദക്ഷിണാഫ്രിക്കൻ ടീമിൽ ഇടം പിടിച്ചേക്കും.
ഇന്ത്യ സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ / ഋതുരാജ് ഗെയ്കവാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്കയുടെ സാധ്യതാ ഇലവൻ: റീസ ഹെൻഡ്രിക്‌സ്, മാത്യു ബ്രീറ്റ്‌സ്‌കെ, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ആൻഡിൽ ഫെഹ്‌ലുക്‌വായോ, നാൻഡ്രെ ബർഗർ, ലിസാദ് വില്യംസ്, തബ്രൈസ് ഷംസി, ഒട്ട്‌നീൽ ബാർട്ട്‌മാൻ