സെഞ്ച്വറിയുമായി റൂസോ.. ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്കോർ
|സെഞ്ച്വറിയുമായി റൂസോയും അർധ സെഞ്ച്വറി നേടിയ ഓപ്പണർ ഡീക്കോക്കും ചേർന്നാണ് ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാ ടി 20 യിൽ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്കോർ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 227 റൺസെടുത്തു. സെഞ്ച്വറി നേടിയ റൂസോയും അർധ സെഞ്ച്വറി നേടിയ ഓപ്പണർ ഡീക്കോക്കും ചേർന്നാണ് ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. റൂസോ വെറും 48 പന്തിൽ നിന്നാണ് സെഞ്ച്വറി പൂർത്തിയാക്കത്. ഡീ കോക്ക് 43 പന്തിൽ 68 റൺസെടുത്തു.
ഇന്ത്യൻ ബോളർമാർ കണക്കിന് തല്ലു വാങ്ങിക്കൂട്ടിയ മത്സരത്തിൽ അക്ഷരാർഥത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ വെടിക്കെട്ടാണ് ഇൻഡോറിൽ കണ്ടത്. എട്ട് സിക്സും ഏഴ് ഫോറുമടക്കമാണ് റൂസോ സെഞ്ച്വറിയിലെത്തിയത്.
അവസാന ഓവറില്‍ 24 റണ്‍സടിച്ച ദക്ഷിണാഫ്രിക്ക അവസാന അഞ്ചോവറില്‍ മാത്രം 73 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 യില്‍ റൂസോയുടെ ആദ്യ സെഞ്ച്വറിയാണിത്. അഞ്ച് പന്തില്‍ മൂന്ന് സിക്സ് അടക്കം 19 റണ്‍സുമായി മില്ലര്‍ മനോഹരമായാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. വിശ്രമം അനുവദിച്ച വിരാട് കോഹ്ലിയും കെ എല്‍ രാഹുലും പരിക്കേറ്റ അര്‍ഷ്ദീപ് സിംഗും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും ഉമേഷ് യാദവും ടീമില്‍ ഇടം പിടിച്ചു .പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കിയിരുന്നു.