സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്; സഞ്ജു ടീമിൽ
|ആറു വർഷത്തിന് ശേഷമാണ് സിംബാബ്വേയിൽ ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നത്
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബൗളിങ്. ടോസ് നേടിയ നായകൻ കെഎൽ രാഹുൽ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു വി സാംസൺ ടീമിൽ ഇടം പിടിച്ചു.
കെഎൽ രാഹുലിനും സഞ്ജുവിനും പുറമേ, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, അക്‌സർ പട്ടേൽ, ദീപക് ചഹാർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചത്.
ആറു വർഷത്തിന് ശേഷമാണ് സിംബാബ്വേയിൽ ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നത്. മൂന്ന് മത്സരങ്ങളാണുള്ളത്. രോഹിതിന്റെ അഭാവത്തിലാണ് കെ.എൽ രാഹുൽ വീണ്ടും ടീം ഇന്ത്യയുടെ നായകനാകുന്നത്. പരിക്കുമൂലം ഐപിഎല്ലിന് ശേഷമുള്ള മത്സരങ്ങൾ രാഹുലിന് നഷ്ടമായിരുന്നു.
ശിഖർ ധവാനാണ് ഉപനായകൻ. ദ്രാവിഡിന് പകരം താൽകാലിക പരിശീലകനായി വി.വി.എസ് ലക്ഷ്മണും എത്തി. ബംഗ്ലാദേശിനെതിരെ നേടിയ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സിംബാബ്‌വേ.