ഒറ്റ പോയന്റ് അകലെ സൈമിഫൈനൽ; ഇന്ത്യ ഇന്ന് സിംബാബ്വെക്കെതിരെ
|കളി മഴയെടുത്താലും ഇന്ത്യ സെമിയിലെത്തും
ട്വന്റി 20 ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് സിംബാബ്വെയെ നേരിടും. ഉച്ചയ്ക്ക് ഒരുമണിക്ക് മെൽബണിലാണ് മത്സരം. ഇന്ന് സിംബാബ്വെയെ തോൽപ്പിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യക്ക് സെമിയിലെത്താം. ഒറ്റ പോയന്റ് അകലെയാണ് ഇന്ത്യയുടെ സെമിഫൈനൽ പ്രവേശനം. സിംബാബ്വെയെ മറികടക്കാൻ നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് അതിന് അധികം വിയർക്കേണ്ടിവരില്ല. താളം കണ്ടെത്താത്ത രോഹിത് -രാഹുൽ ഓപ്പണിങ് സഖ്യത്തിന് സെമിക്ക് മുൻപ് ഫോമിലെത്താനുള്ള സുവർണാവസരമാണിത്.
ഫോമിലല്ലാത്ത ദിനേഷ് കാർത്തിക്കിന് പകരം ഋഷഭ് പന്ത് ടീമിലേക്ക് എത്തിയേക്കും. മികച്ച രീതിയിൽ പന്തെറിയുന്ന ബൗളിങ് നിരയിൽ മാറ്റമുണ്ടാകില്ല. പാകിസ്താനെ വീഴ്ത്തിയ സിംബാബ്വെ ഇന്ത്യക്ക് വെല്ലുവിളിയുയർത്തുമെന്നുറപ്പാണ്. സിക്കൻദർ റാസയിലാണ് സിംബാബ്വെയുടെ പ്രതീക്ഷ. കളി മഴയെടുത്താലും ഇന്ത്യ സെമിയിലെത്തും. ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് ന്യൂസിലൻഡ് സെമിയിൽ നേരത്തെ സെമിയിലെത്തിയിരുന്നു. അയർലാൻഡിനെ 35 റൺസിന് തോൽപ്പിച്ചാണ് സെമിയിലെത്തിയ ആദ്യ ടീമായി ന്യൂസിലാൻഡ് മാറിയത്. ശ്രീലങ്കയെ തോൽപ്പിച്ച് ന്യൂസിലാൻഡും സെമിയിലെത്തി.
India will face Zimbabwe today to enter the semi-finals of the Twenty20 World Cup